|    Jul 16 Mon, 2018 2:34 pm
FLASH NEWS

കൊല്ലത്ത് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിന് തുടക്കമായി

Published : 13th September 2017 | Posted By: fsq

 

കൊല്ലം: ശ്രീബുദ്ധാ എജ്യൂക്കേഷന്‍ ഓഫ് സൊസൈറ്റിയുടെയും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊല്ലം പാല്‍ക്കുളങ്ങരയില്‍ പുതിയ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രത്തിന് തുടക്കമായി. ശ്രീബുദ്ധാ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന ഓണ്‍ലൈന്‍ എക്‌സാം സെന്റര്‍ ശ്രീനാരായണ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. കാലത്തിനു മുന്‍പേ വിദ്യാഭ്യാസരംഗത്തുള്ള ചലനങ്ങള്‍ തിരിച്ചറിഞ്ഞ് കാര്യമായി പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസമേഖലയിലെ സ്ഥാപനങ്ങള്‍ക്ക്  കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസമേഖലയിലെ പുതിയ തലമുറയ്ക്ക് കൂടുതല്‍ കരുത്തേകാന്‍ ശ്രീബുദ്ധാ എജ്യൂക്കേഷന്‍ ഓഫ് സൊസൈറ്റിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിന് കൊല്ലത്ത് തുടക്കമായതോടെ ദൂരദേശങ്ങളില്‍ പോയി പരീക്ഷ എഴുതാനുള്ള വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരമാകുമെന്ന് ഫിഷറീസ് വകുപ്പുമന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. പുതിയ പരീക്ഷാ സംസ്‌കാരത്തിലേക്ക് നമ്മുടെ വിവിധ മേഖലകളിലെ വിദ്യാഭ്യാസ ശൃംഖലകള്‍ക്ക് സമൂഹവും മാറിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്കും കഴിയേണ്ടതുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സാമ്പ്രദായക പരീക്ഷാ രീതികളില്‍ നിന്നും ഓണ്‍ലൈന്‍പരീക്ഷാ രീതികളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തില്‍ ശ്രീബുദ്ധാ എജ്യൂക്കേഷന്‍ ഓഫ് സൊസൈറ്റിയുടെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസരംഗത്ത് പുതിയ ദിശാബോധം നല്‍കാന്‍ പ്രസ്തുത സംരംഭത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം പരീക്ഷാ ലാബുകളുടെ  ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മേയര്‍ അഡ്വ.വി രാജേന്ദ്രബാബു അദ്ധ്യക്ഷനായി.      എം നൗഷാദ് എംഎല്‍എ, വാര്‍ഡ് കൗണ്‍സിലര്‍ കെ ബാബു, പ്രൊഫ.കെ ശശികുമാര്‍, ഡോ.കെ ബി മനോജ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss