|    May 30 Tue, 2017 4:43 am
FLASH NEWS

കൊല്ലത്ത് ഐസ്പ്ലാന്റില്‍ അമോണിയ വാതകം ചോര്‍ന്നു

Published : 20th September 2016 | Posted By: SMR

കൊല്ലം: ശക്തിക്കുളങ്ങരയിലെ ഐസ്പ്ലാന്റില്‍ അമോണിയം വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് ബോധക്ഷയമേറ്റ നാലു തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കപ്പിത്താന്‍സ് നഗറിലെ ഐസ്പ്ലാന്റിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ചോര്‍ച്ച ഉണ്ടായത്. വാതകം ശ്വസിച്ച നാലു തൊഴിലാളികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.
ഭാഗ്യലക്ഷ്മി, ഭൂമിക എന്നിവരെ പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാന്റിന് സമീപംനിന്ന ആറു ജീവനക്കാരില്‍ നാലു പേര്‍ക്കാണ് ബോധക്ഷയമുണ്ടായത്. ഇവര്‍ എക്‌സ്‌പോര്‍ട്ടിങ് മേഖലയിലെ തൊഴിലാളികളാണ്.
സംഭവത്തെ തുടര്‍ന്ന് പ്ലാന്റിന് സമീപത്തു കൂടിയുള്ള  ഗതാഗതത്തിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പോലിസും അഗ്‌നിശമനസേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാതക ചോര്‍ച്ചമൂലം സമീപവാസികളെയും പോലിസ് ഒഴിപ്പിച്ചിരുന്നു.
ജനവാസകേന്ദ്രത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ ജില്ലാ കലക്ടര്‍ ടി മിത്ര സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day