|    Jan 23 Mon, 2017 8:25 pm
FLASH NEWS

കൊല്ലത്ത് എസ്ഡിപിഐ-എസ് പി സഖ്യം എട്ട് സീറ്റുകളില്‍ മല്‍സരിക്കും

Published : 25th April 2016 | Posted By: SMR

കൊല്ലം: ജില്ലയില്‍ എസ്ഡിപിഐ-സമാജ് വാദി പാര്‍ട്ടി സഖ്യം എട്ട് സീറ്റുകളില്‍ മല്‍സരിക്കുമെന്ന് ജില്ലാ ഇലക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ജനവിരുദ്ധ മുന്നണികള്‍ക്കെതിരേ ജനപക്ഷ ബദല്‍ എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന എസ്ഡിപിഐക്ക് ജില്ലയില്‍ മികച്ച മുന്നേറ്റം നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉത്തര്‍ പ്രദേശിലെ ഭരണ കക്ഷിയും പ്രമുഖ പാര്‍ട്ടിയുമായ സമാജ് വാദിപാര്‍ട്ടിയും എസ്ഡിപിഐയും ആദ്യമായാണ് മുന്നണി ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പറേഷന്‍ ഉള്‍പ്പടെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുവാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് എസ്ഡിപിഐ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളായ എ കെ സലാഹുദ്ദീന്‍ കരുനാഗപ്പള്ളിയിലും തുളസീധരന്‍ പള്ളിക്കല്‍ കുന്നത്തൂരിലും ജനവിധി തേടുമ്പോള്‍ ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ടച്ചിറ കൊല്ലത്തും ജില്ലാ സെക്രട്ടറി ഷറാഫത്ത് മല്ലം കുണ്ടറയിലും ജില്ലാ ഖജാഞ്ചി റസാഖ് അയത്തില്‍ ഇരവിപുരത്തുമാണ് മല്‍സരിക്കുന്നത്. കൂടാതെ അഡ്വ. ഫൈസി എം പാഷ(പത്തനാപുരം), ജലീല്‍ കടയ്ക്കല്‍(ചടയമംഗലം), അന്‍സര്‍ തേവലക്കര(ചവറ) എന്നിവരും സ്ഥാനാര്‍ഥികളാണ്. കടപ്പാക്കട എസ്ഡിപിഐ ഓഫിസില്‍ നടന്ന ജില്ലാ ഇലക്ഷന്‍ കമ്മിറ്റിയോഗം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി ഷാഹുല്‍ ഹമീദ്, ജനറല്‍ കണ്‍വീനര്‍ കബീര്‍ പോരുവഴി, ജില്ലാ വൈസ് ചെയര്‍മാന്‍ കൃഷ്ണന്‍കുട്ടി നായര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക