|    Jan 25 Wed, 2017 1:11 am
FLASH NEWS

കൊല്ലത്തുനിന്നുള്ള അന്വേഷണസംഘം കര്‍ണാടകയിലേക്ക്

Published : 3rd August 2016 | Posted By: SMR

കൊല്ലം: മൈസൂരു കോടതിവളപ്പിലുണ്ടായ സ്‌ഫോടനത്തിന് പിന്നാലെ കൊല്ലത്തുനിന്നുള്ള പോലിസ് സംഘം മൈസൂരുവിലേക്കു പോയി. കൊല്ലം കോടതിവളപ്പിലുണ്ടായ സ്‌ഫോടനവും മൈസൂരു സ്‌ഫോടനവും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചറിയുകയാണ് ലക്ഷ്യം. സ്‌പെഷ്യല്‍ബ്രാഞ്ച് എസിപിയുടെ നേതൃത്വത്തില്‍ നാലംഗ പോലിസ് സംഘമാണ് മൈസൂരുവിലേക്ക് പോയിട്ടുള്ളത്.
തിങ്കളാഴ്ച വൈകീട്ട് 4.15നാണ് മൈസൂരു കോടതി പരിസരത്തെ ശൗചാലയത്തിനുള്ളില്‍ സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ശൗചാലയത്തിന്റെ മേല്‍ക്കൂര തകരുകയും ചെയ്തിരുന്നു. പ്രഷര്‍കുക്കറിന്റെ ഭാഗങ്ങളും ബാറ്ററിയും അവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്. ഐഇഡി ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് നടത്തിയിട്ടുള്ളത്. ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡും ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍നിന്നുള്ള വിദഗ്ധരും സംഭവസ്ഥലത്ത് നിന്ന് തെളിവെടുത്തു.
ഈ  സ്‌ഫോടനത്തിനു കൊല്ലം കലക്ടറേറ്റിലുണ്ടായ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയം ഉയര്‍ന്നതോടെയാണ് ഇതുസംബന്ധിച്ച് അന്വേഷണത്തിനായി കൊല്ലത്തുനിന്നുള്ള പോലിസ്‌സംഘം മൈസുരുവിലേക്കു പോയത്. ഏപ്രില്‍ ഏഴിന് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ കോടതിവളപ്പിലുണ്ടായ സ്‌ഫോടനവും ജൂണ്‍ 15ന് കൊല്ലം സിവില്‍സ്റ്റേഷന്‍ സമുച്ചയത്തിലെ കോടതിപരിസരത്തുണ്ടായ സ്‌ഫോടനവും മൈസൂരുവില്‍ കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനവും തമ്മില്‍ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക