|    Jul 16 Mon, 2018 10:16 pm
FLASH NEWS

കൊല്ലങ്കോട് ബസ് സ്റ്റാന്റില്‍ പോലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും

Published : 27th September 2017 | Posted By: fsq

 

കൊല്ലങ്കോട്: ബസ്സുകള്‍ സമയക്രമം പാലിക്കുന്നത് പരിശോധിക്കാനും യാത്രക്കാരുടെ സുരക്ഷയ്ക്കും സഹായത്തിനുമായി കൊല്ലങ്കോട് ബസ് സ്റ്റാന്റില്‍ പോലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തില്‍ തീരുമാനം. ബസ്സുകളുടെ വാതില്‍ തുറന്നുള്ള യാത്രയും സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടു പോവുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതും കര്‍ശനമായി വിലക്കും. പൊതു സ്ഥലത്ത് മാലിന്യം തള്ളു ന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും കൊല്ലങ്കോട് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഓട്ടോറിക്ഷകള്‍ക്ക് നമ്പര്‍ നല്‍കുകയും ഒട്ടോ സ്റ്റാന്റ് അനുവദിക്കുകയും ചെയ്യും. യുടേണ്‍ സൗകര്യവും ട്രാക്ക് ലൈന്‍ സൗകര്യവും ഏര്‍പ്പെടുത്തും. മികച്ച സേവനം കാഴ്ചവെക്കുന്ന ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കും. ഗതാഗതത്തിന് തടസ്സമായി നില്‍ക്കുന്ന ഉപയോഗ്യ ശുന്യമായ ടെലിഫോണ്‍ തൂണുകള്‍ മാറ്റും. കോവിലകം മൊക്ക് പല്ലശ്ശേന പാതയില്‍ സ്പീഡ് ബ്രേക്ക് സ്ഥാപിക്കുകയും പാതകളില്‍ സീബ്രാ ക്രോസിങ്ങ് ലൈന്‍, സിഗ്‌നല്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുകയും ചെയ്യും. ടൗണില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച ഹൈമാസ്‌ക് ലൈറ്റ് അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തിപ്പിക്കാനും  തീരുമാനിച്ചു. മാലിന്യ നിക്ഷേപ സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സിസിടിവി ക്യാമറയും സ്ഥാപിക്കും. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശാലിനി രുപേഷ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ പി ബെന്നി. അഡീഷനല്‍ എസ്‌ഐ കുട്ടുമണി, എഎംവി ഇന്‍സ്‌പെക്ടര്‍ പി വിജയകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സഞ്ജീവ് കുമാര്‍, വില്ലേജ് ഓഫിസര്‍മാരായ എം അന്‍സാര്‍, വി വി അജിത, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വിജയന്‍, പഞ്ചായത്ത് സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ പിള്ള, കെ വി സുബ്രഹ്മണ്യന്‍, സാദിഖ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss