|    Jul 18 Wed, 2018 10:20 am
FLASH NEWS

കൊല്ലങ്കോട് ബസ് സ്റ്റാന്റ് റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു

Published : 28th August 2016 | Posted By: SMR

കൊല്ലങ്കോട്: നിരവധി ബസുകള്‍ സര്‍വ്വീസ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതുമായ കൊല്ലങ്കോട് ബസ് സ്റ്റാന്റ് റോഡ് തകര്‍ന്നിട്ട് ഒരു മാസം പിന്നിടുന്നു. ഇതിനെതിരേ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചു ബസ് സ്റ്റാന്റില്‍ റോഡില്‍ വെല്‍ഫയര്‍ പാര്‍ട്ടി വാഴ നട്ട് പ്രതിഷേധിച്ചു.
പാലക്കാട് ചിറ്റൂര്‍ കൊടുവായൂര്‍ കുഴല്‍മന്ദം കോയമ്പത്തൂര്‍ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ സ്റ്റാന്റില്‍ കയറാന്‍ കഴിയാതെയും ബസ് തിരിച്ച് സര്‍വീസ് തുടങ്ങാന്‍ കഴിയാതെയും പ്രയാസപ്പെടുകയാണ്.
റോഡിന്റെ വീതി കുറവും വാഹന പെരുപ്പവും കണക്കിലെടുത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും പോലീസും  നടപ്പിലാക്കാന്‍ ശ്രമിച്ച കൊല്ലങ്കോട് ടൗണിലെ ഗതാഗത പരിഷ്‌ക്കാരം അട്ടിമറിക്കപ്പെട്ടതോടെ ഗതാഗതക്കുരുക്ക്  വീണ്ടും അനുഭവപ്പെടുകയാണ്.  ബസ് സ്റ്റാന്റ് റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധാത്മക വാഴനടല്‍ വെല്‍ഫയര്‍ പാര്‍ട്ടി ജില്ല സെക്രട്ടറി അജിത്ത് കൊല്ലങ്കോട് ഉത്ഘാടനം ചെയ്തു. സെയ്ത് മുഹമ്മദ്,കൃഷ്ണന്‍, റഫാദ് ഹനീഫ  സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss