|    Aug 18 Sat, 2018 12:15 am
FLASH NEWS

കൊല്ലങ്കോട് ബസ്സ്റ്റാന്റ് റോഡ് നവീകരണം; അവകാശവാദവുമായി പാര്‍ട്ടികള്‍

Published : 9th September 2017 | Posted By: fsq

 

കൊല്ലങ്കോട്: ബസ് സ്റ്റാന്റ് റോഡ് നവീകരണം പൂര്‍ത്തിയായപ്പോള്‍ അവകാശവാദവുമായി രാഷ്ട്രീയപ്പാര്‍ട്ടികളുടെ തര്‍ക്കം. വാര്‍ഡ് മെംബറാണ് റോഡ് നവീകരണം കൊണ്ടുവന്നതെന്ന് ബിജെപിയും, നവീകരണ പ്രവൃത്തിക്ക് തുരങ്കംവെയ്ക്കുന്ന പണിയാണ് ബിജെപി മെംബര്‍ സ്വീകരിച്ചതെന്ന് ആരോപിച്ച് സിപിഎമ്മും ഫഌക്‌സ് സ്ഥാപിച്ചത് നാട്ടുകാര്‍ക്ക് കൗതുകരമായിരിക്കുകയാണ്. ബിജെപി അനുകൂല സംഘടനയുടെ നേതൃത്വത്തില്‍ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരുടെ പേരുവച്ചാണ് ബിജെപി അംഗമായ ജ്യോതി സുരേഷിന് അഭിനന്ദനങ്ങള്‍ അറിയിച്ച് ഫഌക്‌സ് സ്ഥാപിച്ചത്. എന്നാല്‍, ഇതിന് താഴെതന്നെ സിപിഎം ലോക്കല്‍ കമ്മറ്റിയുടെ പേരില്‍ മറ്റൊരു ഫഌക്‌സും സ്ഥാപിച്ചിരിക്കുകയാണ്. ലോകബാങ്കിന്റെ സഹായത്തോടെ കൊല്ലങ്കോട് ബസ് സ്റ്റാന്റ്് റോഡിന് 2000000 രൂപ വകയിരുത്തി, നിര്‍മാണം പൂര്‍ത്തീകരിച്ചു. ഈ ഫണ്ട് ഭരണാനുമതി വകയിരുത്തിയപ്പോള്‍ ഡിപിസിയ്ക്ക് അനുമതി നല്‍കരുതേ എന്ന് പരാതിപ്പെട്ട വാര്‍ഡ് മെംബറായ ജ്യോതി സുരേഷ് നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ തന്റെ മികവാണെന്ന അവകാശവാദവുമായി വ്യാജ പ്രചരണം നടത്തുന്നത് തിരിച്ചറിയണമെന്നാണ് സിപിഎം പറയുന്നത്. ഇതിന് സമീപത്തായി ഗ്രാമപ്പഞ്ചായത്തിന്റെ മറ്റൊരു ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ജനകീയാസൂത്രണം 2016-17 ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന ബസ് സ്റ്റാന്റ് റോഡ് നിര്‍മാണം, അടങ്കല്‍  തുക 25 ലക്ഷം എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ബസ് കാത്തുനില്‍ക്കുന്നവര്‍ ഇതൊക്കെ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്.റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഡ്രൈനേജ് നിര്‍മാണവും കുറച്ചു ദൂരം കോണ്‍ക്രീറ്റ് ചെയ്യുക മാത്രമാണ് ചെയ്തത്. റോഡിലെ കുഴികള്‍ അടയ്ക്കുന്നതിലോ പൂര്‍ണമായി പുനര്‍നിര്‍മിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതുകാരണം ബസ്സുകള്‍ക്ക് സുഗമമായി സ്റ്റാന്റില്‍ കയറാനും കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് അവകാശവാദവുമായിഫഌക്‌സുകള്‍ നിരത്തിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss