|    Oct 17 Wed, 2018 6:54 pm
FLASH NEWS

കൊല്ലങ്കോട് പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേടെന്ന് ആരോപണം

Published : 16th September 2017 | Posted By: fsq

 

കൊല്ലങ്കോട്: ലൈഫ്മിഷന്‍ സമ്പൂര്‍ണ ഭവന പാര്‍പ്പിട പദ്ധതി നടപ്പാക്കുന്നതില്‍ കൊല്ലങ്കോട് പഞ്ചായത്തില്‍ വ്യാപക ക്രമക്കേടന്ന് ആരോപണം. കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ സര്‍വേ പ്രകാരം സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടേണ്ടവരെ പുറത്താക്കി, മാനദണ്ഡങ്ങളില്‍പ്പെടാത്തവരെ ഉള്‍പ്പെടുത്തിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നാണ് ആരോപണം. കുടുംബശ്രീ കൊടുത്ത ലിസ്റ്റില്‍ 946 എണ്ണം ജില്ലാതലത്തില്‍ പരിശോധിക്കുകയും ഇതില്‍ 166 അപേക്ഷകരെ ഉള്‍പ്പെടുത്തി സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് തലത്തില്‍ അപ്പീല്‍ കമ്മിറ്റി രൂപീകരിച്ച് പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടതു പ്രകാരം വീടില്ലാത്തവരുടെ 62ഉം വീട് നിര്‍മാണത്തിന്  ഭൂമിയില്ലാത്തവരുടെ 42ഉം ഉള്‍പ്പടെ 104 എണ്ണമാണ് ലഭിച്ചത്. സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരമുള്ള ഗുണഭോക്താക്കള്‍ ഉണ്ടായിട്ടും രാഷ്ട്രീയനേട്ടത്തിനായി ലൈഫ്മിഷന്‍ ഉദ്യോഗസ്ഥനും പഞ്ചായത്ത് സെക്രട്ടറിയും അര്‍ഹരെ മാറ്റി നിര്‍ത്തി അനര്‍ഹരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. നിലവില്‍ ഓടിട്ടവീടുള്ളവരും റേഷന്‍ കാര്‍ഡ് ഇല്ലാവരും ലിസ്റ്റില്‍ കയറി കൂടിയപ്പോള്‍ നിര്‍ധനരും പട്ടികജാതി വിഭാഗക്കാരും ലിസ്റ്റില്‍ നിന്ന് പുറത്തായി. ഉദ്യോഗസ്ഥരുടെയും ബാഹ്യശക്തി ഇടപെടലും കാരണമാണ് പട്ടികജാതി വിഭാഗത്തെയടക്കം ഒഴിവാക്കി അനര്‍ഹരെ തള്ളിക്കയറ്റിയുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ ഇടയാക്കിയത്. പരിശോധന നടത്തിയ ഉദ്യോഗസ്ഥരോട് ചോദിച്ചാല്‍ വ്യക്തമായ മറുപടിയും നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ്, ബിജെപി പഞ്ചായത്തംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു. ജില്ലാ ലൈഫ് മിഷന്‍ പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ കാരണ സഹിതമുള്ള പട്ടിക പ്രസിദ്ധീകരിക്കാത്തത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷ  അംഗങ്ങള്‍ പറയുന്നു. ജില്ലാ മിഷന്‍ തയ്യാറാക്കിയ 166 ഗുണഭോക്താക്കളുടെ സാധ്യതപട്ടിക പൂര്‍ണമായി ഒഴിവാക്കണമെന്നും അര്‍ഹതപ്പെട്ട മുഴുവന്‍ ഗുണഭോക്താക്കളെയും ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റായി പ്രസിദ്ധീകരിക്കണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെടുന്നു. അര്‍ഹരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ സമരവുമായി രംഗത്തിറങ്ങുമെന്ന് കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്ത് കോ ണ്‍ഗ്രസ് അംഗങ്ങളായ കെ ഷണ്‍മുഖന്‍, മണികണ്ഠന്‍, ബിജെപി അംഗങ്ങളായ ടി എന്‍ രമേഷ്, പ്രകാശന്‍, ശ്രീദേവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss