|    Oct 22 Sun, 2017 12:36 pm
FLASH NEWS

കൊല്ലങ്കോട്ടെ ഒരു മെഗാവാട്ട് സൗരോര്‍ജ നിലയം നാളെ നാടിന് സമര്‍പ്പിക്കും

Published : 7th August 2016 | Posted By: SMR

കൊല്ലങ്കോട്: കൊല്ലങ്കോട് പഞ്ചായത്തില്‍ കെഎസ്ഇബിയുടെ സ്ഥലത്ത് സ്ഥാപിക്കുന്ന 1 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജനിലയം നാളെ വൈദ്യുതി – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിനു സമര്‍പ്പിക്കും. പദ്ധതിക്കായി 300 വാട്ട് ശേഷിയുള്ള 3380 സോളാര്‍ പാനലുകളും ഡിസിവൈദ്യുതിയെ എ സിയാക്കുന്നതിന് 500 കിലോ വാട്ട് ശേഷിയുള്ള രണ്ട് ഇന്‍വെര്‍ട്ടറുകളും അനുബന്ധ സാമഗ്രികളും സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് എക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇവിടെ നിന്നും ലഭിക്കുന്ന വൈദ്യുതി കൊല്ലങ്കോട് 110 കെ.വി സബ്‌സ്റ്റേഷനിലേക്ക് കൈമാറും. കുളത്തിനു സമീപം സംഭരണ ശേഷിക്ക് ഒരു കുറവും വരുത്താതെ ജല ബാഷ്പീകരണം കുറക്കുന്ന തരത്തിലാണ് പാനലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 6.75 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കിയിരിക്കുന്നത്. വൈകിട്ട് മൂന്നിന് അച്ചനാംകോട് നടക്കുന്ന ചടങ്ങില്‍ കെ ബാബു എംഎല്‍എ അധ്യക്ഷത വഹിക്കും. പി കെ ബിജു എംപി മുഖ്യാതിഥിയാകും. ചടങ്ങില്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ഡയറക്ടര്‍ വി ശിവദാസന്‍, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് സേഫ്റ്റി & ജനറേഷന്‍-ഇലക്ട്രിക്കല്‍ ഡയറക്ടര്‍ എന്‍ വേണുഗോപാല്‍ പങ്കെടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക