|    Jun 25 Sun, 2017 9:18 pm
FLASH NEWS

കൊല്ലങ്കോട്ടു നിന്ന് കഞ്ചാവ് പിടികൂടി

Published : 29th October 2016 | Posted By: SMR

കൊല്ലങ്കോട്: കഞ്ചാവുമായി മധ്യവയസ്‌കനെ പോലിസ് അറസ്റ്റ് ചെയ്തു.  പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദേശ പ്രകാരം കൊല്ലങ്കോട് എക്‌സൈസ് റെയിഞ്ച് ഓഫിസ് സംഘം നടത്തിയ പരിശോധനയിലാണ്  െകാല്ലങ്കോട് റെയില്‍വേ സ്‌റ്റേഷന്റെ മുന്നിലുള്ള മലയാമ്പ ള്ളം റോഡില്‍ വച്ച് ട്രിച്ചി പള്ളിവാസല്‍ ഹിദായത്ത് നഗര്‍ മുസ്തഫ (48)യെ 1 കിലോ 200 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തത്. മധുരയില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് മുസ്തഫ പോലിസിനോട് സമ്മതിച്ചു. പാലക്കാട്, മലപ്പുറം  ജില്ലകളില്‍ വിതരണം ചെയ്യുന്നതിനാണ്്് കഞ്ചാവെത്തിച്ചത്്. രാവിലെ പത്തരയോടെയാണ് മുസ്തഫയെ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ് പ്രിവന്റീവ് ഇന്‍സ്‌പെക്ടര്‍ എസ് സുരേഷ് സി ഇഒ മാരായ സി ഗീരീഷ് രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന്്്  പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക