|    Jan 16 Mon, 2017 6:42 pm

കൊല്ലക പാടശേഖരത്തില്‍ കൊയ്ത്ത് ഉല്‍സവം നടന്നു

Published : 8th October 2016 | Posted By: Abbasali tf

ചവറ: രണ്ട് പതിറ്റാണ്ടായി തരിശായി കിടന്ന കൊല്ലക പാടശേഖരം കൊയ്ത്ത് ഉല്‍സവം നടന്നു. തരിശായി കിടന്ന ഏക്കറ് കണക്കിന് പാടശേഖരം സമൃദ്ധമാിട്ടാണ് പൂത്തുലഞ്ഞത്. സ്വര്‍ണ വര്‍ണത്തില്‍ പൂത്തുലഞ്ഞ പാടത്ത് അരിവാളുമായി എത്തിയ കര്‍ഷകര്‍ക്കൊപ്പം ജനപ്രതിനിധികള്‍ കൂടി എത്തിയതോടെ ആര്‍പ്പുവിളികളുമായി പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഒപ്പം കൂടി . പളളിക്കലാറിന്റെ തെക്കേ കരയിലായി വ്യാപിച്ച് കിടക്കുന്ന മുപ്പത്തിയൊന്ന് ഏക്കര്‍ പാടശേഖരമാണ് കൃഷിചെയ്യാന്‍ ആളെ കിട്ടാതായതോടെ നെല്‍കൃഷി നിലച്ച് വര്‍ഷങ്ങളോളം തരിശായത്.കാടുപിടിച്ച് കിടന്ന വയലില്‍ കൊല്ലക ചിങ്ങനാട്ട് തറയില്‍ കൃഷ്ണന്‍കുട്ടിയാണ് നെല്‍കൃഷിക്ക് മുന്‍കൈ എടുത്തത്. പന്മന കൃഷിഭവന്റെ സഹകരണം കൂടി കിട്ടിയതോടെ വൃന്ദാവനത്തില്‍ രാജീവന്‍, കൊല്ലകകതിര്‍ ഗ്രൂപ്പ് പ്രവര്‍ത്തകരായ റജി, ഷൈനി, സുരഭി, ഓമന, രതി, സദാശിവന്‍, രാജേഷ് എന്നിവര്‍ കൂടി ചേര്‍ന്നതോടെ പാടശേഖരത്തിന് പോയ വസന്തകാലം തിരിച്ച് വരികയായിരുന്നു. കൃഷിയുണ്ടായിരുന്ന കാലത്തെ തൊഴിലാളികളായ സ്ത്രീകളും കുടുംബാംഗങ്ങളുമാണ് കൊയ്ത്തിനിറങ്ങിയത്. പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ശാലിനി കതിര്‍ കുല കൊയ്ത് വിളവെടുപ്പു ഉദ്ഘാടനം ചെയ്തു. കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ മുഖ്യ അതിഥിയായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കറുകത്തല ഇസ്മയില്‍, വാര്‍ഡംഗം ഡോ. ഹാഷിമ, ജോര്‍ജ് ചാക്കോ, പി.എം.ചാക്കോ, ലൂസിമാത്യു , നിസാര്‍, ലവകുമാര്‍, ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക