|    Jun 19 Tue, 2018 2:16 pm
FLASH NEWS

കൊല്ലം

Published : 29th April 2016 | Posted By: mi.ptk

 തെക്കന്‍ കേരളത്തിന്റെ എല്‍ഡിഎഫിന്റെ ചെങ്കോട്ടയാണ് കൊല്ലം. ഇത് തെളിയിക്കുന്നതാണ് 2011ലെ തിരഞ്ഞെടുപ്പ്. മൊത്തം 11 സീറ്റില്‍ കൊല്ലത്ത് നിന്നും നിയമസഭയിലെത്തിയത് ഒമ്പത് എല്‍ഡിഎഫുകാര്‍. എന്നാല്‍ ഇത്തവണ ഇടതിന് വിജയം അത്ര എളുപ്പമല്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ എല്ലാ മുന്നണി മാറ്റങ്ങളും പ്രതിഫലിക്കുന്ന ജില്ലയാണ് കൊല്ലം. കഴിഞ്ഞ തവണ എല്‍ഡിഎഫില്‍ നിന്നവര്‍ യുഡിഎഫിലാണ് ഇപ്പോ ള്‍, യുഡിഎഫിലുണ്ടായിരുന്നവര്‍ എല്‍ഡിഎഫിലും. അതുകൊണ്ട് തന്നെ ഇരു മുന്നണികളുടേയും ബലാബലവും തന്ത്രങ്ങളുമെല്ലാം ഇരു മുന്നണികള്‍ക്കും കാണാപ്പാഠമാണ്. അതിനാല്‍ ഇത്തവണ മ ല്‍സരം തീ പാറും.യുഡിഎഫില്‍ കോണ്‍ഗ്രസ് ഏഴ്, ആര്‍എസ്പി മൂന്ന്, മുസ്‌ലിം ലീഗ് ഒന്ന് എന്നിങ്ങനെയാണ് ജില്ലയിലെ സീറ്റ് വിഭജനം. എല്‍ഡിഎഫില്‍ സിപിഎം നാല്, സിപിഐ നാല്, കേരള കോണ്‍ഗ്രസ്(ബി), സിഎംപി, ആര്‍എസ്പി ലെനിനിസ്റ്റ് ഒന്നു വീതമാണ് സീറ്റുകള്‍. ആറു സീറ്റുകളില്‍ എസ്ഡിപി ഐ-സമാജ് വാദി പാര്‍ട്ടി സഖ്യത്തിന്റെ സ്ഥാനാര്‍ഥികളുണ്ട്. എന്‍ഡിഎയുടെ ഭാഗമായി ബിജെപി, ബിഡിജെഎസ്, ജെഎസ്എസ് രാജന്‍ബാബു വിഭാഗം എന്നിവര്‍ മല്‍സരിക്കുന്നു.

പത്തനാപുരം

പത്തനാപുരം  സംസ്ഥാനത്ത് ഏറ്റവും വലിയ താരപോരാട്ടം നടക്കുന്ന മണ്ഡലമാണ് പത്തനാപുരം. ഇവിടെ മല്‍സരിക്കുന്ന മുന്നണി സ്ഥാനാര്‍ഥികളെല്ലാം സിനിമാ താരങ്ങളാണ്. എല്‍ഡിഎഫില്‍ സിറ്റിങ് എംഎല്‍എയായ കേരള കോണ്‍ഗ്രസ്(ബി)യിലെ കെ ബി ഗണേഷ്‌കുമാറിനെ നേരിടാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയത് പി വി ജഗദീഷ്‌കുമാറെന്ന ജഗദീഷിനെയാണ്. ഭീമന്‍ രഘുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അഡ്വ. ഫൈസി എം പാഷയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി.

കൊല്ലം

കൊല്ലം  പത്ത് വര്‍ഷമായി സിറ്റിങ് എംഎല്‍എയായിരു ന്ന കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസനെ ഒഴിവാക്കിയാണ് പാര്‍ട്ടിക്കാരനല്ലാത്ത ചലചിത്രതാരം മുകേഷിന് സിപിഎം സീറ്റ് നല്‍കിയത്. പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വേ ണ്ടി ഗുരുദാസന്‍ പ്രചാരണ രംഗത്തുണ്ടെങ്കിലും വോട്ടി ങില്‍ ഇത് പ്രതിഫലിക്കുമോയെന്ന് കാത്തിരുന്ന് കാണണം. പഴയകാല കോണ്‍ഗ്രസ് നേതാവ് തോപ്പില്‍ രവിയുടെ മകന്‍ സൂരജ് രവിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ടച്ചിറ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിക്കു ന്നു. സംസ്ഥാനത്ത് എസ്ഡിപിഐയ്ക്ക് കോ ര്‍പറേഷനില്‍ പ്രതിനിധിയുള്ള ചാത്തിനാംകുളം ഡിവിഷന്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് കൊല്ലം.ജെഎസ്എസ്സിലെ പ്രഫ. ശശികുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

കുണ്ടറ 

കുണ്ടറ  കഴിഞ്ഞ രണ്ടു തവണയും പിബി അംഗം എം എ ബേബി പ്രതിനിധീകരിച്ച മണ്ഡലം നിലനിര്‍ത്താന്‍ സിഐടിയു ദേശീയ നേതാവ് ജെ മേഴ്‌സികുട്ടിയമ്മയെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. രാഷ്ട്രീയത്തില്‍ നിന്ന് വെള്ളിത്തിരയില്‍ മുഖം കാണിച്ച കോണ്‍ഗ്രസ്സിന്റെ തീപ്പൊരി പ്രസംഗകന്‍ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് കുണ്ടറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. ജില്ലാ സെക്രട്ടറി ഷറാഫത്ത് മല്ലമാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. ബിജെപി ദക്ഷിണ മേഖല ജനറല്‍ സെക്രട്ടറി എം എസ് ശ്യാംകുമാര്‍ എന്‍ഡിഎക്ക് വേണ്ടി മല്‍സരിക്കുന്നു.

കുന്നത്തൂര്‍

കുന്നത്തൂര്‍  ബന്ധുക്കളുടെ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന മണ്ഡലമാണ് കുന്നത്തൂര്‍. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആര്‍എസ്പി വിട്ട് ആര്‍എസ്പി ലെനിനിസ്റ്റ് എന്ന പാര്‍ട്ടി രൂപീകരിച്ച് ഇടതു പാളയത്തിലേക്ക് ചേക്കേറിയ സിറ്റിങ് എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെ നേരിടാന്‍ അദ്ദേഹത്തിന്റെ മാതൃസഹോദര പുത്രന്‍ ഉല്ലാസ് കോവൂരിനെയാണ് ആര്‍എസ്പി രംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാന ഉപാധ്യക്ഷന്‍ തുളസീധരന്‍ പള്ളിക്കല്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയാണ്.തഴവ സഹദേവനാണ് ബിജെപി സ്ഥാനാര്‍ഥി.

കരുനാഗപ്പള്ളി

കരുനാഗപ്പള്ളി  കന്നിക്കാരുടെ പോരാട്ടവേദിയാണ് മണ്ഡ ലം. സിറ്റിങ് എംഎല്‍എ സി ദിവാകരനെ നെടുമങ്ങാട്ടേക്ക് കെട്ടുകെട്ടിച്ചാണ് എല്‍ഡിഎ ഫ് ആര്‍ രാമചന്ദ്രന് (സിപി ഐ) സീറ്റ് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷാണ് യുഡിഎഫ് സ്ഥാനാ ര്‍ഥി. കഴിഞ്ഞ തവണ നസറുദ്ദീന്‍ എളമരം മൂന്നാം സ്ഥാനത്ത് എത്തിയ ഇവിടെ സംസ്ഥാന സെക്രട്ടറി എ കെ സലാഹുദ്ദീനെയാണ് എസ്ഡിപിഐ പോരാട്ടത്തിനിറക്കിയിരിക്കുന്നത്.ചാത്തന്നൂര്‍: രണ്ടാം അങ്കത്തിനിറങ്ങുന്ന സിപിഐയുടെ സിറ്റിങ് എംഎല്‍എ ജിഎസ് ജയലാലിനെ നേരിടുന്നത് കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരനാണ് പുനലൂര്‍: പാര്‍ട്ടിയില്‍ നിന്നുള്ള ഇളവ് നേടി പുനലൂരില്‍ മൂന്നാം അങ്കത്തിനിറങ്ങുന്ന കെ രാജുവിനെ നേരിടാന്‍ മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ യൂനുസ്‌കുഞ്ഞാണ് രംഗത്തുള്ളത്.

ചടയമംഗലം

ചടയമംഗലം  സിപിഐയിലെ മുല്ലക്കര രത്‌നാകരന്‍ മൂന്നാം അങ്കത്തിനാണിറങ്ങുന്നത്. മുതിര്‍ന്ന നേതാവ് എം എ ഹസനാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുന്‍ ജില്ലാ പ്രസിഡന്റ് കടയ്ക്കല്‍ ജലീലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി.

ചവറ 

ചവറ  ആര്‍എസ്പികള്‍ പരസ്പരം പോരടിച്ചിരുന്ന ചവറ മണ്ഡലത്തില്‍ സിറ്റിങ് എംഎ ല്‍എ ഷിബു ബേബിജോണിനെ നേരിടുന്നത് സിപിഎം നോമിനിയായി സിഎംപി ടിക്കറ്റില്‍ മല്‍സരിക്കുന്ന വിജയന്‍പിള്ളയാണ്. അന്‍സര്‍ തേവലക്കരയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി.

ഇരവിപുരം

ഇരവിപുരം  സിറ്റിങ് എംഎ ല്‍എയും ആര്‍എസ്പി സം സ്ഥാന സെക്രട്ടറിയുമായ എ എ അസീസിനെ നേരിടാന്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം നൗഷാദിനെയാണ് സിപിഎം രംഗത്തിറക്കിയിട്ടുള്ളത്. അയത്തി ല്‍ റസാക്ക് എസ്ഡിപിഐയ്ക്കു വേണ്ടിയും ആക്കാവിള സതീക്ക് എന്‍ഡിഎയ്ക്ക് വേണ്ടിയും ഇവിടെ ജനവിധി തേടുന്നു.

കൊട്ടാരക്കര

കൊട്ടാരക്കര  ആര്‍ ബാലകൃഷ്ണപിള്ളയുടെ അപ്രമാദിത്വത്തില്‍ നിന്നും കൊട്ടാരക്കര സീറ്റ് സിപിഎമ്മിന് നേടിക്കൊടുത്ത പി ഐഷാപോറ്റി ഇത്തവണ മൂന്നാം അങ്കത്തിനെത്തുകയാണ്. സിവിന്‍ സത്യനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss