|    Feb 27 Mon, 2017 10:21 am
FLASH NEWS

കൊല്ലം ഫെസ്റ്റ് 25 മുതല്‍ ആശ്രാമം മൈതാനത്ത്

Published : 23rd November 2016 | Posted By: SMR

കൊല്ലം: ഫണ്‍വേള്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള കൊല്ലം ഫെസ്റ്റ് 25 മുതല്‍ 2017 ജനുവരി 26 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25ന് വൈകീട്ട് 6.30ന് മേയര്‍ വി രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി കെ രാജു ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. റോബോട്ടിക് അനിമല്‍സ് കിങ്ഡം എം മുകേഷ് എംഎല്‍എയും ഷോപ്പിങ് ആര്‍ക്കേഡിന്റെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസും നിര്‍വഹിക്കും. ക്ലിക് ആര്‍ട്ട് ഗ്യാലറി കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് എ കെ ഹഫീസ് ഉദ്ഘാടനം ചെയ്യും. അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ഉദ്ഘാടനം എന്‍ വിജയന്‍പിള്ള എംഎല്‍എ നിര്‍വഹിക്കും.ഫുഡ് കോര്‍ട്ട്, അലങ്കാര മല്‍സ്യപ്രദര്‍ശനം, പുഷ്പ ഫല സസ്യപ്രദര്‍ശനം, വിവിധ നിര്‍മാതാക്കളുടെ മോഡലുകള്‍ പരിചയപ്പെടുത്തുന്ന ഓട്ടോ ഷോ, കളര്‍ഫുള്‍ വാട്ടര്‍ ഫൗണ്ടന്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കരകൗശല വസ്തുക്കളും ഗൃഹോപകരണങ്ങളും ഉള്‍പ്പടെയുള്ളവയുടെ നൂറിലധികം സ്റ്റാളുകള്‍ എന്നിവ മേളയില്‍ ഒരുക്കിയിട്ടുണ്ട്. ദിവസം വൈകീട്ട് നാലുമുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രവേശനം. പ്രവേശന ഫീസ് 50 രൂപ. വാര്‍ത്താസമ്മേളനത്തില്‍ എക്‌സിബിഷന്‍ ഡയറക്ടര്‍ എ കെ നായര്‍, പി ഒ രാധാകൃഷ്ണന്‍, പി ഗംഗാധരന്‍പിള്ള, ജോര്‍ജ് വില്യംസ്, ചക്കാലയില്‍ നാസര്‍, ശ്രീഹരി നായര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day