|    Nov 21 Tue, 2017 10:18 am
FLASH NEWS

കൊല്ലം പോലിസ് എംപ്ലോയീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ്: ഇടതു അനൂകൂല പാനലിന് വിജയം

Published : 3rd November 2017 | Posted By: fsq

 

കൊല്ലം: ഇന്നലെ  നടന്ന കൊല്ലം പോലിസ് എംപ്ലോയീസ് സഹകരണ സംഘം തിരഞ്ഞാടുപ്പില്‍ ഇടതു അനൂകൂല പാനല്‍ മുഴുവന്‍ സീറ്റും കരസ്ഥമാക്കി. കഴിഞ്ഞ 22 വര്‍ഷക്കാലമായി കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഭരണത്തില്‍ ഇരുന്നതായിരുന്നു ഈ സഹകരണ സംഘം. 11 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യമായാണു ഇടതു അനുകൂല സംഘടന മുഴുവന്‍ സീറ്റും നേടി വിജയിക്കുന്നത്. കേരള പോലിസ് അസോസിയേഷന്‍, കേരള പോലിസ് ഓഫിസേര്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ ആയിരുന്നു മല്‍സരിച്ചിരുന്നത്. ജനറല്‍ വിഭാഗത്തില്‍ നിന്നും കേരള പോലിസ് അസോസിയേഷന്‍ സംസ്ഥാന ഖജാഞ്ചി എസ് ഷൈജു, കൊല്ലം സിറ്റി സെക്രട്ടറി ജിജു സി നായര്‍, പ്രസിഡന്റ് ബി എസ് സനോജ്, റൂറല്‍ സെക്രട്ടറി വി പി ബിജു, കേരള പോലിസ് ഓഫിസേര്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എം ബദറുദ്ദീന്‍ എന്നിവരും, വനിതാ വിഭാഗത്തില്‍ നിന്നും  ജില്ലാ കമ്മിറ്റി അംഗങ്ങളായ പി അനിത കുമാരി, എസ് മിനിമോള്‍, എസ് റജീന, എന്നിവരും  നിക്ഷേപക വിഭാഗത്തില്‍ നിന്നും പോലിസ് ഓഫിസേര്‍സ് അസോസിയേഷന്‍ കൊല്ലം സിറ്റി സെക്രട്ടറി എം സി പ്രശാന്തന്‍, എസ്‌സി-എസ്ടി വിഭാഗത്തില്‍ നിന്നും ജോയിന്റ് സെക്രട്ടറി കെ ഉദയന്‍ എന്നിവരും മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ നിന്നും എസ് റെജുവുമാണ് വിജയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക