|    Jul 21 Sat, 2018 12:12 am
FLASH NEWS

കൊല്ലം പോലിസിന്റെ ട്രാഫിക് പരിഷ്‌കാരങ്ങള്‍ ജനദ്രോഹപരം: യൂത്ത് കോണ്‍ഗ്രസ്‌

Published : 22nd September 2017 | Posted By: fsq

 

കൊല്ലം: കൊല്ലം ട്രാഫിക് പോലിസ് അടിക്കടി നടപ്പില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍മൂലം ജനങ്ങള്‍ വന്‍തോതില്‍ ബുദ്ധിമുട്ടനുഭവിക്കുകയാണന്ന് യൂത്ത് കോണ്‍ഗ്രസ്സ് കൊല്ലം അസംബ്ലി കമ്മിറ്റി ആരോപിച്ചു. പുതിയതായി ചിന്നക്കട റൗണ്ടിനടുത്ത് വരുത്തിയ പരിഷ്‌കാരം നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കുകള്‍ക്കും അപകടങ്ങള്‍ക്കുമാണ് വഴിവച്ചത്. ചിന്നക്കടയില്‍ മുന്‍കാലത്തുണ്ടായിരുന്ന രണ്ട് ട്രാഫിക് സിഗ്നലുകള്‍ ഒഴിവാക്കാന്‍വേണ്ടി നിര്‍മിച്ച ചിന്നക്കട റൗണ്ടും അടിപ്പാതയും സുഗമമായ ഗതാഗതത്തിന് യാതൊരു പ്രയോജനവും ചെയ്തിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനങ്ങളും സമരങ്ങളും യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്നെങ്കിലും അധികാരികള്‍ യാതൊരു തിരുത്തലും സ്വീകരിച്ചില്ലന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പൊതുജനങ്ങളില്‍നിന്നും പണം പിരിക്കാനാണ് ട്രാഫിക് വാര്‍ഡന്‍മാരെ ഉപയോഗിച്ച് ഇത്തരെ പ്രവര്‍ത്തികള്‍ നടത്തുന്നത്. ട്രാഫിക് പോലീസ് ഇനിയും ജനകീയമായില്ലങ്കില്‍ പോലിസ് സ്റ്റേഷന്‍ മാര്‍ച്ചുള്‍പ്പടെയുള്ള ശക്തമായ സമരപരിപാടികള്‍ നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് നിര്‍ബന്ധിതരാകുമെന്നും അധികാരികള്‍ പോലിസ് അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ലഭിച്ചിട്ടുള്ള പരാതികളില്‍ നീതിയുക്തമായി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് കൊല്ലം അസംബ്ലി കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss