|    Apr 24 Mon, 2017 1:13 am
FLASH NEWS

കൊല്ലം തോട് നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം

Published : 1st December 2016 | Posted By: SMR

കൊല്ലം: സംസ്ഥാന ജലപാതയുടെ ഭാഗമായ കൊല്ലം തോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം. നവീകരണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ എം നൗഷാദ് എംഎല്‍എ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.അഷ്ടമുടികായല്‍ മുതല്‍ ഇരവിപുരം കായല്‍  വരെയുള്ള കൊല്ലം തോടിന്റെ 7.86 കിലോമീറ്റര്‍ ഭാഗം നവീകരിക്കാനായിരുന്നു പദ്ധതി. തോടിലടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് സഞ്ചാരയോഗ്യമാക്കാനും ഇരുകരകളും സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്താനുമായിരുന്നു കരാര്‍. 2014 ജൂണ്‍ 24 നാണ്  കൊല്ലം ആസ്ഥാനമായ ശ്രീനാരായണ കണ്‍സ്ട്രക്ഷന്‍ കമ്പനി കരാര്‍ ഏറ്റെടുത്ത്. സംരക്ഷണഭിത്തി കെട്ടുന്ന ജോലി 85 ശതമാനവും പൂര്‍ത്തീകരിച്ചെന്ന് കരാര്‍കമ്പനി പ്രതിനിധി യോഗത്തെ അറിയിച്ചു. ചളി നീക്കംചെയ്യുന്ന ജോലി 25 ശതമാനം പോലും പൂര്‍ത്തിയായില്ലെന്ന് എംഎല്‍എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. നീക്കം ചെയുന്ന ചളി കൊണ്ടുപോകുന്നതിന് മൈനിങ് ആന്‍ഡ് ജിയോളജി അധികൃതരുടെ അനുമതി ലഭിക്കാത്തതുകൊണ്ടാണ് ഡ്രെഡ്ജിങ് മന്ദഗതിയിലായതെന്ന് കരാര്‍കമ്പനിയുടെ പ്രതിനിധി വിശദീകരിച്ചു. മൂന്ന് മാസത്തിനകം ഡ്രെഡ്ജിങ് പൂര്‍ത്തിയാക്കണമെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു. നീക്കംചെയുന്ന ചളി ഉള്‍നാടന്‍ ജലഗതാഗതവകുപ്പ് അളന്ന് തിട്ടപ്പടുത്തി രേഖാമൂലം അറിയിക്കുന്ന മുറയ്ക്ക് ചളി നീക്കംചെയ്യാന്‍ പാസ് നല്‍കാമെന്ന് യോഗത്തില്‍ പങ്കെടുത്ത ജിയോളജിസ്റ്റ് ഉറപ്പുനല്‍കി. ഡ്രഡ്ജ് ചെയ്യുന്ന ചളി നീക്കംചെയ്യാന്‍ അനുമതി ലഭിച്ചാല്‍ നിശ്ചിത സമയത്തിനകം ഡ്രഡ്ജിങ്  പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനി അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day