|    Dec 16 Sat, 2017 4:46 pm
FLASH NEWS

കൊല്ലം-തേനി ദേശീയപാതയില്‍ സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനം

Published : 6th November 2016 | Posted By: SMR

ശാസ്താംകോട്ട:കൊല്ലം-തേനി ദേശീയപാതയില്‍ സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ആര്‍ടിഓയെ ഇന്നലെ ചേര്‍ന്ന താലൂക്ക് വികസന സമിതിയോഗം ചുമതലപ്പെടുത്തി. സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടം അവസാനിപ്പിക്കുന്നതിനു ം നേരത്തെ ട്രിപ്പ് അവസാനിപ്പിക്കുന്നത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുവാനും ആര്‍ടിഓയെ ചുമതലപ്പെടുത്തി.  നെല്‍പ്പുരക്കുന്ന് സ്‌കൂളിന് സമീപം കുട്ടികള്‍ക്ക് മദ്യവും മയക്കുമരുന്നും വില്‍പ്പന നടത്തുന്നതായുള്ള പരാതിയില്‍ പരിശോധന നടത്തുന്നതിന് എക്‌സൈസ് ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തി. നെല്‍പ്പുരക്കുന്ന് ബണ്ട് റോഡിന്റെ പണി അടിയന്തരമായ പൂര്‍ത്തിയാക്കണമെന്നും കടപുഴ ഉപരികുന്ന് ക്ഷേത്രത്തിന് സമീപത്തെ പിഡബ്ല്യുഡി റോഡിന്റെ നിര്‍മാണത്തിലെ അശാസ്ത്രീയത പരിശോധിക്കണമെന്നും ആവശ്യം ഉയര്‍ന്നു. ചക്കുവള്ളി ചിറയ്ക്ക് സമീപമുള്ള സ്ഥലത്ത് ആര്‍ടിയുടെ ഓഫിസ് തുടങ്ങുന്നതിനും ചക്കുവള്ളി ചിറ നവീകരിച്ച് ഇവിടെ കുട്ടികളുടെ പാര്‍ക്ക് സ്ഥാപിക്കുന്നതിനും പദ്ധതി തയ്യാറാക്കി വരുകയാണെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അറിയിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ദര്‍ശനന്‍, എസ് മഞ്ചു, തഹസില്‍ദാര്‍ എഫ് റോയി പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക