|    Oct 18 Thu, 2018 10:24 am
FLASH NEWS

കൊല്ലം തുറമുഖത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

Published : 20th September 2017 | Posted By: fsq

 

കൊല്ലം:കൊല്ലം തുറമുഖത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കൊല്ലം കൊച്ചുപിലാംമൂട് മുതല്‍ വാടിവരെയുള്ള തുറമുഖ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കൊല്ലം തുറമുഖ വികസനത്തിന്റെ ഭാഗമാണ് തുറമുഖ റോഡ്. കണ്ടെയ്‌നര്‍ കപ്പലുകളും യാത്രാ കപ്പലുകളും തുടര്‍ച്ചയായി എത്തിച്ചേരുന്ന തിരക്കുള്ള തുറമുഖമായി കൊല്ലത്തെ മാറ്റാനാവും. വിദേശ രാജ്യങ്ങളില്‍ നിന്നുവരെ ഇവിടെ കപ്പലുകള്‍ എത്തിച്ചേരുന്ന സാഹചര്യമുണ്ടാകണമെന്നും  മന്ത്രി പറഞ്ഞു. ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മുഖ്യപ്രഭാഷണം നടത്തി. എം മുകേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ വി രാജേന്ദ്രബാബു, എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എം നൗഷാദ് എംഎല്‍എ മറ്റു ജനപ്രതിനിധികള്‍ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വി കെ ലോട്ടസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി കെ അനില്‍കുമാര്‍, തുറമുഖ ഓഫിസര്‍ ക്യാപ്ടന്‍ എബ്രഹാം വി കുര്യാക്കോസ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss