|    Jul 21 Fri, 2017 2:22 am
FLASH NEWS

കൊല്ലം-കുമ്പളം ബസ് നിര്‍ത്തലാക്കാന്‍ കെഎസ്ആര്‍ടിസി നീക്കം

Published : 11th July 2016 | Posted By: SMR

കൊല്ലം: ദീര്‍ഘനാളായി സര്‍വീസ് തുടര്‍ന്നുവരുന്ന കുമ്പളം-കൊല്ലം കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നു. ബസ് സര്‍വീസുകളെ മൂന്നായി തരംതിരിച്ച് കലക്ഷന്‍ കുറഞ്ഞവ റദ്ദ് ചെയ്യുന്ന നടപടിയുടെ ഭാഗമായാണ് കുമ്പളം-കൊല്ലം ബസ് സര്‍വീസ് നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നത്. 1960ല്‍ നിലവിലുണ്ടായിരുന്ന സ്വകാര്യ ബസ്സുകള്‍ ജനകീയ സമരത്തെ തുടര്‍ന്ന് പിന്‍വലിച്ച് റൂട്ട് ദേശസാല്‍ക്കരിച്ചുകൊണ്ടാണ് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചത്. രാത്രി കുണ്ടറ ഭാഗത്തേക്കുള്ള അവസാനത്തെ ഓര്‍ഡിനറി ബസാണ് കുമ്പളം സ്റ്റേ സര്‍വീസ്. രാത്രി 9.40നാണ് ബസ് കൊല്ലം സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്നത്. ഈ ബസ് പോയാല്‍ പിന്നീട് പുലര്‍ച്ചെ 12.10ന് കൊട്ടാരക്കയ്ക്കുള്ള ബസാണ് മറ്റൊരു ഓര്‍ഡിനറി ബസ്. ഇതിനിടെ രണ്ട് ബസ്സുകള്‍ ഉണ്ടെങ്കിലും അവ ഫാസ് പാസഞ്ചര്‍ ആണ്. പത്ത് മണിക്ക് ശേഷം ഗുരവായൂര്‍ നിന്നും പുനലൂരിലേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ആണ് ഒരു ബസ്. ഇതില്‍ കൊല്ലത്തിനും കുണ്ടറയ്ക്കും ഇടയില്‍ എവിടെ ഇറങ്ങണമെങ്കിലും കുണ്ടറ വരെയുള്ള ടിക്കറ്റ് എടുക്കേണ്ടി വരും. എന്നാലും ഇവ മിക്ക ദിവസങ്ങളിലും കൃത്യസമയത്ത് എത്താറുമില്ല. മറ്റൊരു ബസ്സുള്ളത് 10.45ന് കൊല്ലത്ത് നിന്നും മധുരയ്ക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ ആണ്. റിസര്‍വേഷന്‍ ഉള്‍പ്പടെയുള്ളതിനാല്‍ ഇവയില്‍ മിക്ക ദിവസങ്ങളിലും കാലുകുത്താന്‍ പോലും ഇടം ലഭിക്കാറില്ല. അതുകൊണ്ട് തന്നെ രാത്രി ജോലി കഴിഞ്ഞ് വരുന്നവരില്‍ കുണ്ടറ ഭാഗത്തേക്കുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്ന കുമ്പളം സര്‍വീസിനെയാണ്. ഇവ നിര്‍ത്തലാക്കിയാല്‍ ഇത് രാത്രിയാത്രക്കാര്‍ക്കും ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുന്നത്.

കുമ്പളം-കൊല്ലം കെഎസ്ആര്‍ടിസി സര്‍വീസ്‌നിര്‍ത്തലാക്കാനുള്ള നിക്കം ഉപേക്ഷിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി കുമ്പളം സോളമന്‍ ആവശ്യപ്പെട്ടു. ഏതെങ്കിലും ട്രിപ്പില്‍ കലക്ഷന്‍ കുറവുണ്ടെങ്കില്‍ പേരയം വഴിയുള്ള മറ്റ് സര്‍വീസുകളുടെയും കൊല്ലം-പടപ്പക്കര ബസുകളുടേയും സമയം പുനക്രമീകരിക്കുകയാണ് വേണ്ടെതെന്നും കുമ്പളം സോളമന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക