|    May 24 Wed, 2017 9:52 am
FLASH NEWS

കൊല്ലം ജില്ലാ കലക്ട്രേറ്റ് പരിസരത്ത് സ്‌ഫോടനം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്ക്

Published : 15th June 2016 | Posted By: sdq

explosion

കൊല്ലം: കൊല്ലം കലക്ട്രേറ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മുന്‍സിഫ് കോടതി പരിസരത്ത് സ്‌ഫോടനം.ഒരാള്‍ക്ക് പരിക്കേറ്റു.കേസാവശ്യത്തിനായി കോടതി പരിസരത്തെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുണ്ടറ മുളവങ്ങ സാബുവിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കലക്ട്രറ്റ് പരിസരത്ത് കിടന്നിരുന്ന ജീപ്പിലാണ് സ്‌ഫോടനമുണ്ടായത്. രാവിലെ 10.50ഓടെ കോടതി പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുമ്പാണ് സ്‌ഫോടനം ഉണ്ടായത്.
സ്റ്റീല്‍ ബോംബാണ് ഉപയോഗിച്ചതെന്നാണ് പോലീസ് നിഗമനം. കോടതി പരിസരത്ത് നിന്ന് ബാറ്ററി,വെടിമരുന്ന്, സ്റ്റീല്‍ ചീളുകള്‍,ബോംബ് സൂക്ഷിച്ച ബാഗ് എന്നിവ പോലീസ് കണ്ടെത്തി.
വലിയ ശബ്ദത്തോടെ ഒരു തീഗോളം ഉയരുകയും വെടിമരുന്നിന്റെ ഗന്ധം അനുഭവപ്പെടുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ജീപ്പില്‍ ഡീസല്‍ ഇല്ലാത്തത് വന്‍ ദുരന്തം ഒഴിവാക്കി. സ്‌ഫോടനം ആസുത്രിതമാണെന്നാണ് പോലീസ് നിഗമനം.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day