|    Oct 19 Fri, 2018 3:38 pm
FLASH NEWS
Home   >  Kerala   >  

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനം: കുറ്റപത്രം സമര്‍പ്പിച്ചു

Published : 8th September 2017 | Posted By: mi.ptk

കൊല്ലം: കൊല്ലം കലക്ടറേറ്റിലെ മുന്‍സിഫ് കോടതി വളപ്പിലുണ്ടായ സ്‌ഫോടനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അബ്ബാസ് അലി, കരിംരാജ, ദാവൂദ് സുലൈമാന്‍ കോയ, ഷംസുദ്ദീന്‍ എന്നിവരാണ് പ്രതിപട്ടികയിലുള്ളത്. കേസിലെ അഞ്ചാം പ്രതിയായ മുഹമ്മദിനെ മാപ്പുസാക്ഷിയാക്കി.
ജൂണ്‍ 15നായിരുന്നു സംഭവം. ജില്ലാ ലേബര്‍ ഓഫിസിന് സമീപം നിര്‍ത്തിയിട്ടിരുന്ന തൊഴില്‍ വകുപ്പിന്റെ കെഎല്‍1 ജി 603 എന്ന നമ്പറിലുള്ള പഴയ ജീപ്പില്‍ സൂക്ഷിച്ചിരുന്ന ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിതെറിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss