|    Nov 17 Sat, 2018 11:11 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കൊലയാളി പോലിസുദ്യോഗസ്ഥനെ രക്ഷിക്കാന്‍ സംഘടിപ്പിച്ച റാലിയില്‍ ബിജെപി മന്ത്രിമാര്‍

Published : 3rd March 2018 | Posted By: kasim kzm

ജമ്മു: കത്വ ജില്ലയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പോലിസ് ഉദ്യോഗസ്ഥനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാരം സംഘടിപ്പിച്ച റാലിയില്‍ ബിജെപി മന്ത്രിമാരും എംഎല്‍എമാരും. സംഘപരിവാര സംഘടനയായ ഹിന്ദു ഏകതാ മഞ്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ബിജെപി മന്ത്രിമാരായ ചൗധരിലാല്‍ സിങ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നിവര്‍ പങ്കെടുത്തത്.
കത്‌വ, ഹരിനഗര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള ബിജെപി എംഎല്‍എമാരായ രാജീവ് ജാസ്‌റോട്ടിയ, കുല്‍ദീപ് രാജ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ദീപക് കാജുരിയ അടക്കം മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. ദീപക് കാജുരിയയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സംഘപരിവാര സംഘടനകള്‍ പ്രക്ഷോഭം നടത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss