|    Aug 17 Thu, 2017 9:05 pm
FLASH NEWS
Home   >  National   >  

കൊലയാളികള്‍ എത്തിയത് 3 ബൈക്കുകളില്‍, കടന്നുകളഞ്ഞത് വാള്‍ ഉപേക്ഷിച്ച്

Published : 21st June 2017 | Posted By: G.A.G

 


ചിത്രങ്ങള്‍ക്ക് കടപ്പാട് : കോസ്റ്റല്‍ ഡൈജസ്റ്റ്


മംഗളുരു :
കര്‍ണാടക ബണ്ട്വാളില്‍ എസ്ഡിപിഐ നേതാവ് മുഹമ്മദ് അഷ്‌റഫിനെ കൊലപ്പെടുത്തിയത് മൂന്ന് ബൈക്കുകളില്‍ എത്തിയ സംഘം. മാരകായുധങ്ങളുപയോഗിച്ച് അഷ്‌റഫിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം കൃത്യത്തിന് ഉപയോഗിച്ച വലിയ വാളുകളില്‍ ഒന്ന് ഉപേക്ഷിച്ചശേഷമാണ് ഓടിമറഞ്ഞത് .
എസ് ഡിപി ഐ അമ്മുഞ്ഞെ യുനിറ്റ് പ്രസിഡന്റ് ആയ അഷ്‌റഫ് ഓട്ടോ ഡ്രൈവര്‍ കൂടിയായിരുന്നു.

രാവിലെ പാര്‍ട്ടിയുടെ സ്ഥാപകദിന ചടങ്ങുകളുടെ ഭാഗമായ പതാകയുയര്‍ത്തലിലും റോഡിലെ കുഴികളടക്കുന്ന ശ്രമദാനത്തിലും പങ്കെടുത്തതിന് ശേഷം  അഷ്‌റഫ് ഓട്ടോയുമായി തൊഴിലിനിറങ്ങി.


കാലായില്‍ നിന്ന് തന്റെ ഓട്ടോയില്‍ കയറിയ യാത്രക്കാരനെ കാരവല സൈറ്റ് എന്ന സ്ഥലത്തിറക്കിയയുടനെ അക്രമികള്‍ മൂന്നു മോട്ടോര്‍ബൈക്കുകളിലായി എത്തി അഷ്‌റഫിനെ വളയുകയായിരുന്നു. അഷ്‌റഫ് അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ സമീപത്തെ വീട്ടിനുള്ളിലേക്ക് ഓടിക്കയറി. എന്നാല്‍ അക്രമികള്‍ മാരകായുധങ്ങളുമായി പിന്നാലെ ഓടിയെത്തി അഷ്‌റഫിനെ പിടികൂടി വലിച്ചു പുറത്തെത്തിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടയില്‍ അക്രമികള്‍ ഉപേക്ഷിച്ച ഒരു വാള്‍ സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക