|    Oct 24 Tue, 2017 4:56 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: ഫെഡറേഷന്‍ ഓഫ് എസ്‌സി-എസ്ടി

Published : 11th May 2016 | Posted By: SMR

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് നിയമവിദ്യാര്‍ഥി ജിഷയുടെ ഘാതകരെ ഉടന്‍ പിടികൂടണമെന്ന് ഫെഡറേഷന്‍ ഓഫ് എസ്‌സി-എസ്ടി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
അതിക്രൂരവും പൈശാചികവുമായ കൊലപാതകം നാടിനെ നടുക്കുക മാത്രമല്ല, നാട്ടുകാരെ ഭയവിഹ്വലരാക്കിയിരിക്കുകയുമാണ്. പോലിസ് വകുപ്പിലെ റേഞ്ച് ഐജി, റൂറല്‍ എസ്പി, ഡിവൈഎസ്പി, സിഐമാര്‍, എസ്‌ഐമാര്‍ തുടങ്ങിയ മുഴുവന്‍ ഉദ്യോഗസ്ഥരുടേയും പൂര്‍ണ ശ്രദ്ധയും ജാഗ്രതാപൂര്‍വമായ അന്വേഷണവും ഉണ്ടായെങ്കിലും കുറ്റവാളികളെ സംബന്ധിച്ച് ഒരു സൂചനയും കിട്ടിയിട്ടില്ല. പുറത്തുവന്നിട്ടുള്ള പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ വിവരങ്ങള്‍ ആരെയും ഭയവിഹ്വലരാക്കുന്നതാണ്. കുറ്റവാളികളെ രക്ഷിക്കാന്‍ പോലിസിനുമേല്‍ വന്‍ സമ്മര്‍ദ്ദവും സ്വാധീനവും പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്നതായും നേതാക്കള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക