|    May 30 Tue, 2017 2:33 am
FLASH NEWS

കൊലപാതക ശ്രമക്കേസിലെ പ്രതി പിടിയില്‍

Published : 14th October 2016 | Posted By: Abbasali tf

കഴക്കൂട്ടം: കൊലപാതക ശ്രമക്കേസിലും നിരവധി പേരെ ആക്രമിച്ച കേസിലും പ്രതിയായ യുവാവ്  പോലിസ് പിടിയില്‍.  കഴക്കൂട്ടത്തിന് സമീപം കുളത്തൂര്‍, ചിത്തിര നഗര്‍, പുതുവള്‍ മണക്കാട്ടില്‍ വീട്ടില്‍ അരുണ്‍ (23) ആണ് പിടിയിലായത്. കഴിഞ്ഞ 13ന് ബൈക്കില്‍ വന്ന ചിത്തിര നഗര്‍ സ്വദേശിയായ ബിജു സത്യനെ തടഞ്ഞുനിര്‍ത്തി  മര്‍ദ്ദിക്കുകയും കരിങ്കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് പോലിസ് പിടികൂടിയത്. കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് സൈബര്‍ സിറ്റി പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദ്കുമാര്‍, കഴക്കൂട്ടം സിഐ അജകുമാര്‍, തുമ്പ എസ്‌ഐ ധര്‍മ്മ പാലന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day