|    Jul 20 Fri, 2018 5:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൊലപാതക ശ്രമം : പ്രതി അറസ്റ്റില്‍

Published : 12th September 2017 | Posted By: fsq

 

കൊച്ചി: കതൃക്കടവ് എടശ്ശേരി ബാറിനടുത്തുവച്ച് സിനിമാ നിര്‍മാതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി പിടിയില്‍. തമ്മനം ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ഫ്രെഡി ബാബു ആല്‍ബര്‍ട്ടിനെയാണ് (ഫ്രെഡി 22) എറണാകുളം ടൗണ്‍ നോര്‍ത്ത് സിഐ കെ ജെ പീറ്റര്‍ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 29നു രാത്രി 9ഓടെ പത്തു പേരടങ്ങുന്ന സംഘം ബാറില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പോലിസിനെ വിളിക്കുമെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ബാറിനോടനുബന്ധിച്ചുള്ള എടശ്ശേരി ലോഡ്ജില്‍ തന്റെ പുതിയ സിനിമയുടെ കാര്യങ്ങള്‍ക്കായി മുറിയെടുത്തിരുന്ന നിര്‍മാതാവ് സുബൈര്‍ സിനിമാ പ്രവര്‍ത്തകരെ താമസിപ്പിച്ചിരുന്നു. അവരുമായി സംസാരിച്ചു കൊണ്ടിരിക്കെയാണ് പ്രതികള്‍ സുബൈറിനെ തലയ്ക്കടിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss