|    Oct 22 Mon, 2018 3:09 pm
FLASH NEWS
Home   >  National   >  

കൊലപാതകി എന്നു സംശയിക്കുന്നയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Published : 6th September 2017 | Posted By: shadina sdna

ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ പോലിസ് കണ്ടെടുത്തു. കറുത്ത ജാക്കറ്റും ഹെല്‍മറ്റും ധരിച്ച് ഗൗരി ലങ്കേഷിന് അടുത്തേക്ക് നടന്നുവരുന്നയാളുടെ ദൃശ്യമാണ് ലഭിച്ചത്.
ഗൗരി ലങ്കേഷ് ഗേറ്റിന് സമീപത്തേക്ക് വരുന്നതും കാത്ത് ഇയാള്‍ നില്‍ക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. ഗൗരി ഗെയ്റ്റിന് സമീപമെത്തിയതും അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. റോഡിന് സമീപത്തൂടെ ഗൗരിയെ പിന്തുടരുന്ന മറ്റൊരാളുടെ ദൃശ്യവും ലഭിച്ചിട്ടുണ്ട്. ഗൗരി ലങ്കേഷിന്റെ വീടിന് പുറത്തുള്ള സിസി ടിവി ദൃശ്യങ്ങളാണ് പോലിസ് പരിശോധിച്ചുകൊണ്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോലിസ് പറഞ്ഞു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss