|    Oct 19 Thu, 2017 7:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കൊലപാതകരാഷ്ട്രീയം നടത്തുന്നത് ആര്‍എസ്എസ് : കോടിയേരി

Published : 3rd October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേരളത്തില്‍ കൊലപാതക രാഷ്ട്രീയം നടത്തുന്നത് ആര്‍എസ്എസാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 1970നു ശേഷം ഇതിനകം 967 കൊലപാതകങ്ങള്‍ നടന്നതില്‍ 527 സിപിഎം പ്രവര്‍ത്തകരും 185 ആര്‍എസ്എസ് പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം 13 സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തി.ദേശീയതലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനാണ് ആര്‍എസ്എസ് ഇത്തരത്തിലുള്ള പ്രചാരവേല നടത്തുന്നത്. ഇതുകൊണ്ടൊന്നും സിപിഎമ്മിനെ താറടിച്ചുകാണിക്കാന്‍ സാധിക്കില്ല. ഇത് ആര്‍എസ്എസിനു തന്നെ തിരിച്ചടിയാവും. ല്ലാ തീവ്രവാദത്തെയും സര്‍ക്കാര്‍ എതിര്‍ക്കുമെന്നും കോടിയേരി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക