|    Jun 23 Sat, 2018 2:12 am
FLASH NEWS

കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം

Published : 13th May 2017 | Posted By: fsq

 

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനു യാതൊരു ബന്ധവുമില്ലെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. കൊലപാതകത്തെ സിപിഎം ശക്തമായി അപലപിക്കുന്നു. സര്‍വകക്ഷി സമാധാന യോഗത്തിനു ശേഷം ജില്ലയില്‍ പല സ്ഥലങ്ങളിലും ആര്‍എസ്എസിന്റെ ഭാഗത്തുനിന്ന് വലിയ പ്രകോപനമുണ്ടായിട്ടും ആത്മസംയമനം പാലിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്തത്. സമാധാനത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് പാര്‍ട്ടി മുന്‍കൈയെടുക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ കൊലപാതകം ന്യായീകരിക്കത്തക്കതല്ല. കൊലപാതകത്തിലെ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ സമഗ്രാന്വേഷണം നടത്തണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ സിപിഎമ്മിന് പങ്കില്ലെന്നും സംഭവം അപലപനീയമാണെന്നും പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി ഐ മധുസൂദനന്‍ പ്രസ്താവനയില്‍ അറിയിച്ചു. സമാധാനം നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗം എടുത്ത തീരുമാനങ്ങള്‍ അംഗീകരിച്ചാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ സിപിമ്മിനെ പഴിചാരാനുള്ള ആസൂത്രിത നീക്കമാണ് നടന്നുവരുന്നത്. യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതിനുള്ള പോലിസ് നടപടി കാര്യക്ഷമമായി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss