|    Oct 23 Mon, 2017 2:48 am
Home   >  Kerala   >  

കൊലപാതകത്തില്‍ അഭിഭാഷകന് പങ്കില്ലെന്ന് ജോണി

Published : 2nd October 2017 | Posted By: shadina sdna


ചാലക്കുടി: ചാലക്കുടിയിലെ രാജീവ് കൊലക്കേസില്‍ പിടിയിലായ ജോണി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലിസ്‌. ജോണി പറഞ്ഞു പഠിച്ച മറുപടിയാണ് നല്‍കുന്നതെന്ന് പോലിസ് പറഞ്ഞു.  ചോദ്യം ചെയ്യല്‍ തുടങ്ങുന്നതിന് മുമ്പുതന്നെ കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പ്രിതികള്‍ പോലിസിനോട് പറഞ്ഞിരുന്നു. ഇതോടെയാണ് മറ്റാരെങ്കിലും പഠിപ്പിച്ച മറുപടിയാണോ ഇവര്‍ നല്‍കുന്നതെന്ന സംശയം ബലപ്പെട്ടത്. ചോദ്യം ചെയ്യല്‍ പോലിസ് തുടരുകയാണ്. കേസില്‍ ആരോപണ വിധേയനായ മുതിര്‍ന്ന അഭിഭാഷകന്‍ സി പി ഉദയഭാനുവിന് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് ഇവര്‍ ആവര്‍ത്തിച്ച് പറയുന്നത്. ജോണിയെയും കൂട്ടാളി രഞ്ജിത്തിനെയും ഗൂഢാലോചന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുന്നൂപേര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പോലിസിന്റെ നിഗമനം. എന്നാല്‍ മൂന്നാമതൊരാള്‍ ഇല്ലെന്നാണ് പ്രതികള്‍ ആവര്‍ത്തിച്ച് പറയുന്നത്.   പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്നാണ് ജോണിയേയും കൂട്ടാളി രഞ്ജിത്തിനെയും അറസ്റ്റു ചെയ്തത്. കൃത്യം നടത്തിയ ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ആലപ്പുഴ സ്വദേശി സുധനെയും പോലിസ് അറസ്റ്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക