കൊലപാതകത്തിലേക്കു നയിച്ചത് അമിത സ്നേഹം കലര്‍ന്ന മനോരോഗം
Published : 14th October 2015 | Posted By: RKN
പൊന്നാനി: കഴിഞ്ഞ ദിവസം മാറഞ്ചേരിക്ക് സമീപം അവിണ്ടിത്തറയില്‍ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് എട്ട് മാസം പ്രായമായ കുഞ്ഞുമായി യുവതി ജീവനൊടുക്കിയതിനു കാരണം അമിത സ്നേഹം കലര്‍ന്ന മനോരോഗമെന്ന് പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ. മോഹന്‍ ദാസ്. കൊല ചെയ്ത സെലീന എന്ന യുവതിയെ മനോരോഗത്തിന് ചികില്സിക്കുന്ന ഡോക്ടര്‍ കൂടിയാണ് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലെ മനോരോഗ വിദഗ്ധന്‍ ഡോ. മോഹന്‍ ദാസ്. അമിതമായി ആത്മഹത്യാ പ്രവണത കാണിച്ചിരുന്ന പ്രകൃതമാണ് സെലീനയ്ക്ക് ഉണ്ടായിരുന്നത്. ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് സെലീന ഭര്‍ത്താവായ ഫൈസലിനോടും ഡോക്ടറോടും പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്യുമ്പോള്‍ ഏറ്റവും ഇഷ്ടമുള്ളതിനെ ആദ്യം നശിപ്പിക്കുന്ന പ്രകൃതം ഇത്തരം രോഗികള്‍ കാണിക്കുമെന്ന് ഡോക്ടര്‍ പറയുന്നു. അതാണു സംഭവത്തിത് കാരണം. ഏറ്റവും ആഴമേറിയ സ്നേഹത്തിലാണ് ഇവര്‍ ജീവിച്ചിരുന്നത്. അത് തന്നെയാണ് ആത്മഹത്യക്കൊരുങ്ങിയപ്പോള്‍ ഭര്‍ത്താവിനെ കൊല്ലാനും 9 വര്‍ഷം കാത്തിരുന്ന് ലഭിച്ച കുഞ്ഞിനെ കൊല്ലാനും യുവതിയെ പ്രേരിപ്പിച്ചതെന്ന് ഇവരെ ചികില്‍സിച്ച ഡോക്ടര്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ ദുരൂഹതയൊന്നുമില്ലെന്ന് കേസന്വേഷിക്കുന്ന വളാഞ്ചേരി സി.ഐ, പെരുമ്പടപ്പ് എസ്.ഐ. എന്നിവര്‍ അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചയാണ് തറക്കല്‍ അബൂബക്കറിന്റെ മകന് ഫൈസലിനെ ഭാര്യ സെലീന കിടപ്പുമുറിയില്‍ വെട്ടിക്കൊന്ന് കുഞ്ഞുമായി കിണറ്റില്‍ ചാടി മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം അവിണ്ടിത്തറ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ കബറടക്കി. മൂന്ന് പേരെയും തൊട്ടടുത്തായാണ് കബറടക്കിയിട്ടുള്ളത്. ഖദീജയാണ് ഫൈസലിന്റെ മാതാവ്. സെലീനയുടെ മാതാവ് ഫാത്തിമ. സഹോദരങ്ങള്‍ ഹസ്സന്, സീനത്ത്, ആരിഫ, പരേതയായ റാഹിമ.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.