|    Mar 28 Tue, 2017 6:15 am
FLASH NEWS

കൊലപാതകത്തിന് പരിശീലനം നല്‍കുന്ന സംഘടനകള്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

Published : 26th September 2016 | Posted By: mi.ptk

pinarayi-

തിരുവനന്തപുരം : കൊലപാതകത്തിന് പരിശീലനം നല്‍കുന്ന സംഘടനകള്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. രാഷ്ട്രീയകൊലപാതകങ്ങളുടെ കാര്യത്തില്‍ കേരളം രാജ്യത്തെ പതിനേഴാം സ്ഥാനത്താണുള്ളതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കൊലപാതക സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിലുണ്ടെന്നും എന്നാല്‍ കൊലപാതകം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൊലപാതകത്തില്‍ കേരളം 17ാം സ്ഥാനത്താണെന്നും കഴിഞ്ഞ വര്‍ഷം 334 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചാല്‍ കൊലപാതകങ്ങള്‍ തടയാനാകില്ല. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുക മാത്രമേ ചെയ്യാനാകൂ എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മുഖ്യമന്ത്രിയുടെ മൗനം ഗൗരവകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day