|    Jan 22 Sun, 2017 5:55 pm
FLASH NEWS

കൊലപാതകത്തിനു പരിശീലനം നല്‍കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ കേരളത്തിലുണ്ട്: മുഖ്യമന്ത്രി

Published : 27th September 2016 | Posted By: SMR

തിരുവനന്തപുരം: കൊലപാതകത്തിന് പരിശീലനം കൊടുക്കുന്ന സംഘടനകള്‍ നേതൃത്വം നല്‍കുന്ന ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുകൂട്ടര്‍ ആയുധത്തിനു മൂര്‍ച്ചകൂട്ടിക്കൊണ്ടിരിക്കുകയാണ്. അത് അവസാനിപ്പിച്ചേ മതിയാവൂ. അവര്‍ക്ക് വളംവയ്ക്കുന്നതൊന്നും ആരുടെ ഭാഗത്തുനിന്നുമുണ്ടായിക്കൂടാ. രാഷ്ട്രീയ കൊലപാതകങ്ങളില്‍ കുറ്റവാളികള്‍ക്കെതിരേ മുഖംനോക്കാതെ നടപടി സ്വീകരിക്കും. നടപടികളില്‍ രാഷ്ട്രീയ പരിഗണനയുണ്ടാവില്ല.  കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം കൊലപാതകങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നവരല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിയമസഭയില്‍ ചോദ്യോത്തരവേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.  കൊലപാതകങ്ങള്‍ക്കു പരിശീലനം ന ല്‍കുന്ന സംഘടനകളുണ്ട്. അവര്‍ ആദ്യം ഇതു നിര്‍ത്തേണ്ടതുണ്ട്. നാദാപുരം കൊലപാതകത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 2014ല്‍ ഇന്ത്യയിലാകെ 29 സംസ്ഥാനങ്ങളിലായി 33,327 കൊലപാതകങ്ങളുണ്ടായി. കേരളത്തില്‍ 367 എണ്ണം. ഇക്കാര്യത്തില്‍ കേരളം 18ാം സ്ഥാനത്താണ്. 2015ല്‍ മൊത്തം കൊലപാതകം 31,480 ആണ്. 334 കൊലപാതകവുമായി കേരളം 17ാം സ്ഥാനത്താണ്. കൊലപാതകങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി, എന്‍ എ നെല്ലിക്കുന്ന്, സി മമ്മൂട്ടി, പാറയ്ക്കല്‍ അബദുല്ല, കെ വി അബ്ദുല്‍ ഖാദര്‍, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രി മറുപടി നല്‍കി.
സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങള്‍ വഴി ഐഎസ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന സന്ദേശങ്ങ ള്‍ പ്രചരിപ്പിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും ഇവര്‍ക്കെതിരേ നടപടിയെടുത്തുവരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക