|    Jan 23 Mon, 2017 1:52 am
FLASH NEWS

കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് പോലിസിന്റെ നിഷ്‌ക്രിയത്വം മൂലം: രമേശ്

Published : 17th July 2016 | Posted By: SMR

തിരുവനന്തപുരം: കുറ്റിയാടി വേളത്ത് യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ പുത്തലത്ത് നസിറുദ്ദീന്‍ കുത്തേറ്റുമരിച്ചത്‌പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പോലിസിന്റെ നിഷ്‌ക്രിയത്വം മൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇത്തരത്തില്‍ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് അത്യന്തം ഉല്‍കണ്ഠാജനകമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 52 ദിവസം കഴിയുമ്പോള്‍ 38 കൊലപാതകങ്ങളാണ് അരങ്ങേറിയത്. 1470 സ്ത്രീപീഡനങ്ങളും 183 ബലാല്‍സംഗങ്ങളും നടന്നു. ഇതുകൂടാതെ നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് ദിവസവും ഉണ്ടാവുന്നത്.
കണ്ണൂരില്‍ തുടങ്ങിയ കൊലപാതക രാഷ്ട്രീയം മറ്റു ഭാഗങ്ങളിലും വ്യാപിക്കുന്നതിന്റെ സൂചനയാണ് വേളത്തു നടന്ന കൊലപാതകം.
ഈ പ്രവണത മുളയിലേ നുള്ളിയില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാവുക. യൂത്ത്‌ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയവരെ ഉടനടി പിടികൂടാനും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക