|    Aug 19 Sat, 2017 3:23 am
FLASH NEWS

കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ഗവര്‍ണര്‍മാര്‍ ഇടപെടാത്തത് ഇരട്ടത്താപ്പ്: പി രാമഭദ്രന്‍

Published : 7th August 2017 | Posted By: fsq

 

കൊല്ലം: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ഗവര്‍ണര്‍മാര്‍ ഇടപെടാത്തത് ഇരട്ടത്താപ്പാണെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ഓച്ചിറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദലിത് ന്യൂനപക്ഷ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കെപിസിസി മൈനോറിറ്റി സെല്‍ ബ്ലോക്ക് ചെയര്‍മാന്‍ മെഹര്‍ഖാന്‍ ചേന്നല്ലൂര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കല്‍ മജീദ് , യുഡിഎഫ് ചെയര്‍മാന്‍ തൊടിയൂര്‍ രാമചന്ദ്രന്‍. ഡിസിസി ഭാരവാഹികളായ കെ ജി രവി, മുനമ്പത്ത് വഹാബ്, കെകെ സുനില്‍ കുമാര്‍, നീലികുളം സദാനന്ദന്‍, കെഎസ് പുരം സുധീര്‍, ഓച്ചിറ മണ്ഡലം പ്രസിഡന്റ് ഹരിലാല്‍, കൃഷ്ണകുമാര്‍, അന്‍സര്‍, ബി എസ് വിനോദ്, സെവന്തികുമാരി, അസീസ് മൂന്നയ്യത്ത്, കെഎസ് പുരം സത്താര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക