|    Oct 20 Fri, 2017 2:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കൊലപാതകക്കേസില്‍ ഗുജറാത്ത് എംഎല്‍എക്ക് ജീവപര്യന്തം

Published : 12th August 2017 | Posted By: fsq

 

അഹ്മദാബാദ്: കൊലപാതകക്കേസില്‍ ഗുജറാത്തിലെ ബിജെപി എംഎല്‍എ ജ—യരാജ് സിങ്് ജഡേജയെയും രണ്ടു കൂട്ടാളികളെയും ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു.  2004 ഫെബ്രുവരിയില്‍ രാജ്‌കോട്ടില്‍  ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട്് നിലേഷ് റയ്യാനി എന്നയാളെ കൊലപ്പെടുത്തിയെന്നാണ് കേസ്്.  ജഡേജ ഓരാളെ വെടിവച്ചു കൊന്നുവെന്ന കേസിലാണ് ശിക്ഷ. എംഎല്‍എയുടെ സഹായിയും മുന്‍ ക്രിക്കറ്ററുമായ മഹേന്ദ്രസിങ് റാണ. അമര്‍ജിത് സിങ് ജഡേജ എന്നിവരാണ്  ശിക്ഷിക്കപ്പെട്ട മറ്റ് രണ്ടു പേര്‍. രാജ്‌കോട്ടിലെ ഗോണ്ടാലില്‍ നിന്നുള്ള എംഎല്‍എയാണ് ജഡേജ. ഇപ്പോള്‍ ജാമ്യത്തിലുള്ള മുന്നു പ്രതികളും സപ്തംബര്‍ 30നകം  കീഴടങ്ങണമെന്ന് ജസ്റ്റിസ്  ആകില്‍ ഖുറൈശിയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. 2010ല്‍ അതിവേഗ കോടതി കേസില്‍ ജഡേജയെ വെറുതേ വിടുകയും ഇദ്ദേഹത്തിന്റെ സഹായി സമീര്‍സ പഠാനെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ പഠാന്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക