|    Feb 26 Mon, 2018 2:53 am
FLASH NEWS

കൊലപാതകക്കേസിലെ പ്രതി മോഷണശ്രമത്തിനിടെ പിടിയില്‍

Published : 21st December 2017 | Posted By: kasim kzm

ചങ്ങനാശ്ശേരി: കൊലപാതകമടക്കം നിരവധി കേസിലെ പ്രതിയായ ആളെ മോഷണ ശ്രമത്തിനിടയില്‍ നാട്ടുകാരുടെ സഹകരണത്തോടെ തൃക്കൊടിത്താനം പോലിസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൈനകരി അത്തിത്തറ ജെനീഷ് (34) ആണ് ക്ഷേത്രത്തില്‍ മോഷണം നടത്തുന്നതിനിടയില്‍ പിടിയിലായത്. നിലവില്‍ നാലു കഞ്ചാവ് കേസിലും നിരവധി മോഷണകേസിലും ക്രിമിനല്‍ കേസിലും ഇയാള്‍ പ്രതിയാണെന്നു എസ്‌ഐ റിച്ചാര്‍ഡ് വര്‍ഗീസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ തൃക്കൊടിത്താനത്തെ ഒരു ക്ഷേത്രത്തിലെ വിളക്കുകളും വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും മറ്റും മോഷ്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിടില്‍ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലിസിനെ അറിയിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss