|    Nov 21 Tue, 2017 8:18 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കൊലപാതകം: ബിജെപി എംഎല്‍എക്ക്എതിരേ കേസ്

Published : 1st November 2017 | Posted By: fsq

 

ബാഗ്പത്: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ ആക്രമണവും കൊലപാതകവുമായി ബന്ധപ്പെട്ടു ബിജെപി എംഎല്‍എ അടക്കം ഒമ്പതുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. അമിത് (30) ആണ് കൊല്ലപ്പെട്ടത്. ബിജെപി എംഎല്‍എ കൃഷ്ണവാന്‍ മാലികിനും കൂട്ടാളികള്‍ക്കുമെതിരേ ഗൂഢാലോചനയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഹില്‍വാദി ഗ്രാമത്തിലെ മുന്‍ ഗ്രാമപ്രധാന്‍ രാംവീറാണ് അമിതിനെ ആക്രമിച്ചതെന്നു പോലിസ് പറഞ്ഞു. രാംവീറും അമിതും രാഷ്ട്രീയ എതിരാളികളായിരുന്നു. ആക്രമണത്തില്‍ മറ്റ് അഞ്ചുപേര്‍ക്കും പരിക്കേറ്റിരുന്നു. എന്നാല്‍, പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ തന്നെ കേസില്‍ കുടുക്കിയതാണെന്നാണ് കൃഷ്ണവാന്റെ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക