|    Oct 21 Sun, 2018 8:19 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കൊലപാതകം: ജെഡിയു എംഎല്‍സിയുടെ മകന് ജീവപര്യന്തം

Published : 7th September 2017 | Posted By: fsq

 

ഗയ: കൊലപാതകക്കേസില്‍ ബിഹാര്‍ എംഎല്‍സിയും ജെഡിയു നേതാവുമായ മനോരമാ ദേവിയുടെ മകന്‍ റോക്കി യാദവിനെയും മറ്റു രണ്ടുപേരെയും കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ആദിത്യ സച്‌ദേവ് എന്ന കൗമാരക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണു ശിക്ഷ. കൊലപാതകത്തെ തുടര്‍ന്ന് ഒളിവില്‍ പോയ മകന് അഭയം കൊടുത്തു എന്ന കാരണത്താല്‍ റോക്കിയുടെ പിതാവ് ബിന്ദി യാദവ് എന്ന ബിന്ദേശ്വരി പ്രസാദിന് അഞ്ചുവര്‍ഷത്തെ തടവും കോടതി വിധിച്ചു. മനോരമ ദേവിയുടെ അംഗരക്ഷകന്‍ രാജേഷ് കുമാര്‍, റോക്കിയുടെ മച്ചുനന്‍ തേനി യാദവ് എന്നിവരാണ് റോക്കിക്കൊപ്പം ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss