|    Nov 21 Wed, 2018 5:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൊലക്കേസ് സാക്ഷിയെ ഭീഷണിപ്പെടുത്തി; ആര്‍എസ്എസുകാരന്‍ പിടിയില്‍

Published : 8th August 2018 | Posted By: kasim kzm

ഇരിട്ടി: കൊലക്കേസ് സാക്ഷിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരിലൊരാളെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. സിപിഎം പ്രവര്‍ത്തകന്‍ പുന്നാട് കോട്ടത്തെ കുന്നിലെ കെ കെ യാക്കൂബിനെ കൊലപ്പെടുത്തിയ ആര്‍എസ്എസ് സംഘത്തിനെതിരേ കോടതിയില്‍ മൊഴി മാറ്റിപ്പറയണമെന്നാവശ്യപ്പെട്ടാണ് ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സാക്ഷിയുടെ വീടു വളഞ്ഞ് ഭീഷണിപ്പെടുത്തിയത്. ബഹളം കേട്ട് സമീപവാസികള്‍ എത്തിയതോടെ അക്രമിസംഘം ഓടിരക്ഷപ്പെട്ടു. ഇതിനിടെ ഒരാളെ പിടികൂടി നാട്ടുകാര്‍ പോലിസിലേല്‍പ്പിച്ചു. ആര്‍എസ്എസ് ശാരീരിക് പ്രമുഖ് ഇരിക്കൂര്‍ ബ്ലാത്തൂരിനടുത്തുള്ള കല്യാട്ടെ ഷിനോജിനെയാണ് പിടികൂടിയത്.
തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാക്കൂബ് കേസില്‍ വിചാരണ തുടങ്ങിയത്. ആദ്യഘട്ട വിചാരണയില്‍ തന്നെ കേസിലെ പ്രതികളും ആര്‍എസ്എസ് നേതാക്കളുമായ വല്‍സന്‍ തില്ലങ്കേരി, ശങ്കരന്‍ പുന്നാട് എന്നിവരുള്‍പ്പെടെ പ്രതിപ്പട്ടികയിലെ 16 പേരെയും സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. ആയുധങ്ങളും തെളിവായി ഹാജരാക്കിയ വസ്ത്രങ്ങളും സാക്ഷികള്‍ തിരിച്ചറിഞ്ഞു. വിചാരണാസമയം പ്രതിഭാഗത്തിന്റെ അഭിഭാഷകനില്ലാത്തതിനാല്‍ വിസ്താരം മാറ്റിവയ്ക്കുകയായിരുന്നു. ഇതിനിടെ, തിങ്കളാഴ്ച രാത്രി 8.45ഓടെയാണ് യാക്കൂബ് വധക്കേസിലെ പ്രധാന സാക്ഷിയായ ഷാനവാസിന്റെ ഇരിക്കൂര്‍ ആയിപ്പുഴയിലെ വീട്ടില്‍ ആര്‍എസ്എസ് സംഘമെത്തിയത്. ബൈക്കിലും കാറിലുമായെത്തിയ സംഘം മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങില്ലെന്ന് ബോധ്യപ്പെട്ടതോടെ മൊഴിയില്‍ ഉറച്ചുനിന്നാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഷാനവാസ് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സാക്ഷികള്‍ക്ക് സുരക്ഷ നല്‍കണമെന്ന് സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറി അഡ്വ. ബിനോയ് കുര്യന്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss