|    Feb 25 Sat, 2017 6:09 am
FLASH NEWS

കൊലക്കേസ് പ്രതിയുടെ വീട്ടുവളപ്പില്‍ നിന്നും മാരകായുധങ്ങള്‍ പിടികൂടി

Published : 9th November 2016 | Posted By: SMR

കൊല്ലം:കൊലക്കേസ് പ്രതിയുടെ വീട്ട് വളപ്പില്‍ നിന്നും മാരകായുധങ്ങള്‍ പിടികൂടി.  വീട്ടുവളപ്പില്‍ പൈപ്പിനകത്ത് ഒളിപ്പിച്ചിരുന്ന നിലയിലാണ് മാരകായുധങ്ങള്‍ പിടികൂടിയത്. കരിക്കോട് കല്ലുംപുറത്ത് സുരേഷിന്റെ വീട്ടുവളപ്പില്‍ നിന്നാണ് ആറ് വടിവാളുകളും കഠാരയും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയത്. വലിയ പിവിസി പൈപ്പിനകത്താണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. കരിക്കോട് കുരുതികാമന്‍ ക്ഷേത്രത്തില്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും ചുമട് താങ്ങി ജങ്ഷനില്‍ തൈക്കാവില്‍ കയറി നമസ്‌കാരത്തിനെത്തിയ മൂന്ന് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലും പ്രതിയാണ് സുരേഷ്.  പ്രതി പൈപ്പിന്റെ  ഇരുവശവും അടച്ചശേഷം ആയുധങ്ങള്‍ വീടിന്റെ മുന്‍വശത്ത് ഇട്ടിരിക്കുകയായിരുന്നു. വീടിനു സമീപമുള്ള ഒഴിഞ്ഞ പുരയിടം കേന്ദ്രീകരിച്ചു സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്നു ഷാഡോ പോലിസും കിളികൊല്ലൂര്‍ പോലിസും നടത്തിയ പരിശോധയിലാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. അതേ സമയം കഞ്ചാവ് മാഫിയയുടെ പേര് പറഞ്ഞ് ആയുധങ്ങള്‍ കണ്ടെത്തിയ സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്. എന്നാല്‍ ആയുധങ്ങള്‍ പിടിച്ച സംഭവവുമായി ബന്ധപ്പെട്ടു കേസെടുത്ത് ആരെയും പ്രതിയാക്കിയിട്ടില്ല. ഷാഡോ എസ്‌ഐ ബാബുകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക