|    May 1 Mon, 2017 2:11 am
FLASH NEWS

കൊലക്കേസ് പ്രതിയായ ഗോരക്ഷകന്‍ ഭഗത് സിങിന് തുല്യനെന്ന് സന്ന്യാസിനി

Published : 21st April 2017 | Posted By: fsq

 

ജയ്പൂര്‍: പശുവിനെ കടത്തിയെന്നാരോപിച്ച് 55കാരനെ മര്‍ദിച്ചുകൊന്ന കേസിലെ പ്രതി വിപ്ലവകാരികളായ ഭഗത്‌സിങിനും ചന്ദ്രശേഖര്‍ ആസാദിനും തുല്യനാണെന്ന് സന്ന്യാസിനി കമല്‍ ദീദി.കേസിലെ പ്രതികളിലൊരാളായ വിപിന്‍ യാദവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലാണ് ദീദി ഇക്കാര്യം പറഞ്ഞത്. അല്‍വാര്‍ ജില്ലയിലെ ബെഹ്‌രോറില്‍ കോളജില്‍ വാര്‍ഷിക പരീക്ഷയെഴുതാന്‍ യാദവ് എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. രാജ്യം മുഴുവന്‍ കൂടെയുണ്ടെന്നും ആശങ്കപ്പടേണ്ടതില്ലെന്നും യാദവിനോട് പറയുന്നുണ്ട്. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗോസംരക്ഷണ സംഘടനയായ രാഷ്ട്രീയ മഹിള ഗോരക്ഷക് ദളിന്റെ അധ്യക്ഷയാണ് കമല്‍ ദീദി. യാദവിന്റെ ആരോഗ്യസ്ഥിതി ആരായുന്ന ദീദി, ശരിയായ ഭക്ഷണം കിട്ടുന്നുണ്ടോ എന്നു ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഗോരക്ഷകരുടെ മര്‍ദനമേറ്റ 55കാരന്‍ പെഹ്‌ലുഖാന്‍ ഈ മാസമാദ്യമാണ് ആശുപത്രിയില്‍ മരിച്ചത്.ഗോമാംസം വിളമ്പുന്നുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് കമല്‍ ദീദിയും സംഘവും ജയ്പൂരിലെ ഒരു ഹോട്ടല്‍ കഴിഞ്ഞമാസം ഉപരോധിച്ചിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day