|    Sep 26 Tue, 2017 4:02 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൊലക്കേസ് പ്രതിക്ക് പോലിസ് കസ്റ്റഡിയില്‍ പീഡനമെന്നു പരാതി

Published : 22nd November 2016 | Posted By: SMR

തലശ്ശേരി: പാതിരിയാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കുഴിച്ചാലില്‍ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലിസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചതായി കോടതിയില്‍ പരാതി. മാഹി ചെമ്പ്രയിലെ സുബീഷിനെ കസ്റ്റഡിയില്‍ വാങ്ങിയ തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമും കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദനും ചേര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മര്‍ദിക്കുയും വിവിധ രേഖകളില്‍ ഒപ്പ് വയ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. സുബീഷിന്റെ സഹോദരന്‍ അജേഷാണ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതിയില്‍ ഇന്നലെ പരാതി നല്‍കിയത്. പരാതി പരിഗണിച്ച കോടതി കേസ് 28ലേക്ക് മാറ്റി.
സുബീഷിനെ ഡിവൈഎസ്പിമാരായ പ്രിന്‍സ് അബ്രഹാമും സദാനന്ദനും ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട് രഹസ്യകേന്ദ്രങ്ങളില്‍ താമസിപ്പിക്കുകയും ചെയ്തു. ഡിവൈഎസ്പിമാര്‍ നിര്‍ബന്ധിച്ച് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ചില കൊലക്കേസുകളില്‍ പ്രതികളാണെന്ന് പറയാന്‍ ആവശ്യപ്പെടുകയും ചില പേപ്പറുകളില്‍ നിര്‍ബന്ധപൂര്‍വം ഒപ്പിടീക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. 17ാം തിയ്യതി കസ്റ്റഡിയിലെടുത്ത സുബീഷിനെ 19നാണു കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള മട്ടന്നൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും അജേഷിന്റെ പരാതിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക