|    Nov 22 Wed, 2017 7:08 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്

Published : 1st November 2017 | Posted By: fsq

 

ഇരിങ്ങാലക്കുട: ജ്യേഷ്ഠന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചു. കയ്പമംഗലം സ്വദേശി പള്ളിപ്പറമ്പില്‍ ഇസ്മയിലിനെയാണ് ഇരിങ്ങാലക്കുട അഡീഷനല്‍ ജില്ലാ ജഡ്ജി ശിക്ഷിച്ചത്. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശി പള്ളിപറമ്പില്‍ വീട്ടില്‍ ഇസഹാക് അലിയുടെ ഭാര്യ ജാസ്മിനെ കുത്തിക്കൊലപ്പെടുത്തുകയും മകന്‍ അംജദ്ഖാനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. 2014 ജൂണ്‍ 4ന് രാവിലെ ജാസ്മിന്റെ വീട്ടിലാണ് സംഭവം നടന്നത്. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് പ്രതി ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. ജാസ്മിന്റെ വയറ്റിലും നെഞ്ചിലുമാണ് കുത്തേറ്റത്. തടയാന്‍ ശ്രമിച്ച മകനും കുത്തേറ്റിരുന്നു. കൊടുങ്ങല്ലൂര്‍ സിഐയായിരുന്ന കെ ജെ പീറ്ററാണ് കേസന്വേഷണം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക