|    Dec 16 Sat, 2017 2:48 pm
FLASH NEWS

കൊലക്കേസ് പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും പിഴയും

Published : 27th October 2017 | Posted By: fsq

 

വിദ്യാനഗര്‍: ഭാര്യാസഹോദരനെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ഏഴ് വര്‍ഷം കഠിനതടവിനും പതിനായിരം രൂപ പിഴയടക്കാനും ജില്ലാ അഡീ. സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചു. രാജപുരം പനത്തടി പുളിയാര്‍ കൊച്ചിയില്‍ താമസക്കാരനും ജാര്‍ഖണ്ഡ് ബസ്റ്റോളി സ്വദേശിയുമായ ജബുകണ്ടയ്ത്തി(38)നെയാണ് മനപൂര്‍വ്വമല്ലാത്ത നരഹത്യാശ്രമത്തിന് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസംകൂടി തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ കൊല്ലപ്പെട്ട ആളുടെ ഭാര്യ സവിതക്കും മൂന്ന് കുട്ടികള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇയാളുടെ ഭാര്യാസഹോദരനായ ബാലകൃഷ്ണ(48)നുമായി ഉണ്ടായ കുടിവെള്ള തര്‍ക്കത്തെ തുടര്‍ന്ന് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. രാജപുരം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളരിക്കുണ്ട് സിഐയാണ് അന്വേഷണം നടത്തിയത്. കഴിഞ്ഞ  ദിവസം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇന്നലെയാണ് ശിക്ഷ വിധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക