|    May 25 Thu, 2017 11:56 pm
FLASH NEWS

കൊലക്കേസ് പ്രതികള്‍ വിമാനത്തില്‍ അറസ്റ്റില്‍

Published : 13th August 2016 | Posted By: SMR

ലഖ്‌നോ: രണ്ടുപേരെ കൊലപ്പെടുത്തുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോവുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ വിമാനത്തില്‍ അറസ്റ്റില്‍. മുംബൈയില്‍ ഹോട്ടലിലെ പ്രശ്‌നക്കാരെ തുരത്തുന്ന ജോലി ചെയ്യുന്ന മുഹമ്മദ് ഇംറാന്‍, ജിതേഷ് എന്നിവരാണ് ചൗധരി ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായത്.
യുപി ജല്‍നിഗം ഓഫിസര്‍ അബ്ദുല്‍സലീമിനെയാണ് സന്ദീപ് സിങ്, കാമുകി നീതു എന്നിവരോടൊപ്പം ചേര്‍ന്നു ഇരുവരും ആഗസ്ത് ഏഴിന് അലഹബാദിലേക്ക് തട്ടിക്കൊണ്ടുപോയത്.
ഇവരുടെ അക്കൗണ്ടില്‍ 10 ലക്ഷം രൂപ മോചനദ്രവ്യമായി നിക്ഷേപിച്ചതിനു ശേഷമാണ് സലീമിനെ വിട്ടയച്ചത്. പണം കിട്ടിയ ശേഷം സിങിനെയും നീതുവിനെയും ഇവര്‍ കൊലപ്പെടുത്തി. വിമാനമാര്‍ഗം മുംബൈയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പ്രത്യേക ദൗത്യസേനയുടെ പിടിയിലായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day