|    Feb 24 Fri, 2017 9:53 am
FLASH NEWS

കൊലക്കേസുകളില്‍ പിടിയിലായവര്‍ യഥാര്‍ഥ പ്രതികളെന്ന് എസ്പി

Published : 9th November 2016 | Posted By: SMR

തലശ്ശേരി: മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍പ്പെട്ട വാളാങ്കിച്ചാ ല്‍, പിണറായി എന്നിവിടങ്ങളി ല്‍ നടന്ന രണ്ട് കൊലപാതകങ്ങളിലും നിലവില്‍ പിടിയിലായവര്‍ യഥാര്‍ഥ പ്രതികള്‍ തന്നെയാണെന്ന് ജില്ലാ പോലിസ് ചീഫ് സജ്ഞയ്കുമാര്‍ ഗുരുദിന്‍. തലശ്ശേരി ഡിവൈഎസ്പി ഓഫിസില്‍ ക്രമസമാധാനപാലനം താഴെ തട്ടില്‍ രൂപപ്പെടുത്താന്‍ ചേര്‍ന്ന സബ് ഡിവിഷന്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഇരു കൊലപാതകങ്ങളിലും പിടിയിലായവര്‍ക്ക് പുറമെയുള്ള പ്രതികള്‍ താമസിയാതെ പോലിസ് പിടിയിലാകും. അന്വേഷണം പൂര്‍ത്തിയായി വരികയാണ്. ജില്ലയില്‍ ക്രമസമാധാനപാലനത്തിന് ആവശ്യമായ എസ്‌ഐമാര്‍ നിലവിലില്ല. ഈ കുറവ് പരിഹരിക്കാന്‍ ഡിവൈഎസ്പി, സിഐമാരും ചേര്‍ന്ന് ഇത്തരം ഡ്യൂട്ടികള്‍ ചെയ്തുവരികയുമാണ്. മയക്കുമരുന്ന് വിതരണവും വില്‍പനയും തടയാന്‍ ജില്ലാ പോലിസ് ചീഫിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ 15 അംഗ സ്‌ക്വാഡിന് രൂപം നല്‍കിയിട്ടുണ്ട്. പ്രാദേശിക പോലിസുകാരുമായി ചേര്‍ന്ന് മയക്കുമരുന്ന് വിതരണക്കാരെയും വില്‍പനക്കാരെയും പിടികൂടും. ജില്ലയില്‍ ഇതിനകം ഇത്തരം വിതരണ വില്‍പന സംഘങ്ങളിലെ 180 പേരെ നിരീക്ഷിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തലശ്ശേരിയില്‍ അഞ്ചുപേര്‍ പിടിയിലായത്. മയക്കുമരുന്നിനെതിരെയുള്ള റെയ്ഡ് ശക്തവും വ്യാപകവുമാക്കും. നിരന്തര ബോധവല്‍ക്കരണത്തിലൂടെ വിദ്യാര്‍ഥികളെയും യുവാക്കളെയും മയക്കുമരുന്ന് ഉപഭോഗത്തില്‍നിന്നു രക്ഷിക്കാന്‍ രക്ഷിതാക്കളും സന്നദ്ധസംഘടനകളും ജാഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക