|    Oct 19 Fri, 2018 12:09 pm
FLASH NEWS
Home   >  Sports  >  Cricket  >  

കൊറിയ സൂപ്പര്‍ സീരീസ്: ഇന്ത്യന്‍ ടീമിനെ സിന്ധു നയിക്കും

Published : 11th September 2017 | Posted By: ev sports


ന്യൂഡല്‍ഹി: കൊറിയ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസിനുള്ള ഇന്ത്യന്‍ ടീമിനെ പിവി സിന്ധു നയിക്കും. ഇന്ത്യയുടെ ഒളിംപിക് വെള്ളി മെഡല്‍ ജേതാവായ സിന്ധു ഇക്കഴിഞ്ഞ ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലും വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ സൂപ്പര്‍ താരങ്ങളായ സൈന നെഹ്‌വാളും കെ ശ്രീകാന്തും കൊറിയന്‍ സൂപ്പര്‍ സീരീസില്‍ പങ്കെടുക്കില്ല. ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി സിന്ധുവിനൊപ്പം എച്ച് എസ് പ്രണോയ് കൊറിയ സൂപ്പര്‍ സീരീസില്‍ കളിക്കുന്നുണ്ട്. യുഎസ് ഓപണ്‍ ഗ്രാന്റ്പ്രിക്‌സ് ഗോള്‍ഡ് ചാംപ്യനായ പ്രണോയിയുടെ ആദ്യ റൗണ്ടിലെ എതിരാളി ഹോങ്കോങിന്റെ ആറാം സീഡ് താരമായ നാക ലോങ് അങ്കൂസാണ്. ഹോങ്കോങിന്റെ ചിയൂങ് ജാന്‍ യിയെ സിന്ധുവും ആദ്യ റൗണ്ടില്‍ നേരിടും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss