|    Jul 19 Thu, 2018 9:05 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കൊറിയ ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്‌ : സിന്ധുവും സമീര്‍ വര്‍മയും ക്വാര്‍ട്ടറില്‍

Published : 15th September 2017 | Posted By: fsq

 

പ്യോജ്‌യാങ്: ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവ് ഇന്ത്യയുടെ പി വി സിന്ധുവും സമീര്‍വര്‍മയും കൊറിയ ഓപണ്‍ ബാഡ്മിന്റണ്‍ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. തായ്‌ലന്റിന്റെ നിച്ചായോന്‍ജിന്റാപോളിനെ 22-20, 21-17 സ്‌കോറിന് തോല്‍പ്പിച്ചാണ് ടൂര്‍ണമെന്റിലെ ഇന്ത്യന്‍ടീമിന്റെ നായിക കൂടിയായ സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. പുരുഷ വിഭാഗത്തില്‍ ഹോങ്കോങിന്റെ വോങ്ക് കി വിന്‍സെന്റിനെയാണ് 41 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 21-19,21-13 സ്‌കോറുകള്‍ക്ക് സമീര്‍വര്‍മ പരാജയപ്പെടുത്തിയത്.അതേ സമയം ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന പി കശ്യപ്, ബി സായി പ്രണീത് എന്നിവര്‍ ക്വാര്‍ട്ടര്‍ കാണാതെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ദക്ഷിണകൊറിയയുടെ സന്‍വാന്‍ഹുവിനോടാണ് കശ്യപ് ഒരു മണിക്കൂറും 16 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ അടിയറവ് പറഞ്ഞത്. സ്‌കോര്‍:21-16, 17-21, 21-16. ചൈനീസ് തായ്‌പേയിയുടെ സൂവെയ് വാങ്ങാണ് സായി പ്രണീതിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍13-21, 24-26. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ സത്‌വിക്‌സൈരാജ് രംഗറെഢി- ചിരാഗ് ഷെട്ടി സഖ്യവും വിജയിച്ചു. ചൈനീസ് തായ്‌പേയിയുടെ ലെജിഹുയി- ലീയാങ് സഖ്യത്തെയാണ് 51 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ഇവര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 23-21,16-21,21-8.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss