|    Jun 21 Thu, 2018 2:52 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കൊറിയ ഓപണ്‍ ബാഡ്മിന്റണ്‍ : പി വി സിന്ധു സെമിയില്‍

Published : 16th September 2017 | Posted By: fsq

 

സോള്‍: ഇന്ത്യന്‍ സൂപ്പര്‍താരം പി വി സിന്ധു കൊറിയ ഓപണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരിസിന്റെ സെമിയില്‍ കടന്നു. ലോക ചാംപ്യന്‍ഷിപ്പിലെയും ഒളിംപിക്‌സിലെയും വെള്ളിമെഡല്‍ ജേതാവ് ജപ്പാന്റെ മിനാത്സു മിതാനിയെയെയാണ് ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-19, 16-21, 21-10.ഇന്നു നടക്കുന്ന രണ്ടാം ക്വാര്‍ട്ടറിലെ ദക്ഷിണ കൊറിയയുടെ സങ്ജിഹ്യൂന്‍ ചൈനയുടെ ഹീബിങ് ജിയാവോ പോരാട്ടത്തിലെ വിജയിയെയായിരിക്കും സിന്ധു ഫൈനലില്‍ നേരിടുന്നത്. സെമിയില്‍ സിന്ധുവും ജപ്പാന്‍ താരം നസോമി ഓക്കുഹാര വിജയിക്കുകയും ചെയ്താല്‍ ലോക ചാംപ്യന്‍ഷിപ്പിന്റെ തനിയാവര്‍ത്തനമായിരിക്കും സോളിലെ കൊറിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരിസിലും സംഭവിക്കുക. മൂന്നാഴ്ച മുമ്പ് ഇരുവരും ലോക ചാംപ്യന്‍ഷിപ്പിലെ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ 21-19, 20-22, 22-20 സ്‌കോറുകള്‍ക്ക് പരാജയപ്പെടുത്തി ജപ്പാന്‍ താരം സ്വര്‍ണമണിയുകയായിരുന്നു. തായ്‌ലന്റ് താരം നിചോണ്‍ ജിന്‍ഡാപോളിനെ തകര്‍ത്തായിരുന്നു അഞ്ചാം സീഡായ പി വി സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നത്. 42 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 22-20, 21-17, എന്ന സ്‌കോറിനായിരുന്നു ലോകചാംപ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവായ സിന്ധുവിന്റെ സെമി പ്രവേശനം.അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സമീര്‍ വര്‍മ ക്വാര്‍ട്ടറില്‍ പുറത്തായി. ടോപ്പ് സീഡ് സണ്‍വാന്‍ഹുവിനോട് മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സമീര്‍ പരാജയപ്പെട്ടത്. ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു സമീറിന്റെ തോല്‍വി. സ്‌കോര്‍ 22-20, 10-21, 13-21.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss